ന്യൂഡൽഹി:ചെന്നൈ ഐഐടി പഠനത്തിനിടെ ആത്മഹത്യ ചെയ്ത മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണം സിബിഐ അന്വേഷിക്കുമെന്ന് കുടുംബത്തിന് ഉറപ്പ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഫാത്തിമ ലത്തീഫിന്‍റെ കുടുംബത്തെ കണ്ട ശേഷമാണ് അമിത് ഷാ നിലപാടറിയിച്ചത്. ഉന്നതവിദ്യാഭ്യസ സ്ഥാപനങ്ങളിലെ അക്കാദമിക് പ്രവർത്തനങ്ങളെക്കുറിച്ച് പരിശോധിക്കുമെന്നും അമിത് ഷാ ഫാത്തിമയുടെ മാതാപിതാക്കൾക്ക് ഉറപ്പ് നൽകി.
ഫാത്തിമ ലത്തീഫിന്‍റെ മരണം സിബിഐ അന്വേഷിക്കും; കുടുംബത്തിന് ഉറപ്പ് നൽകി അമിത് ഷാ - ഐഐടി പഠനം
ഫാത്തിമ ലത്തീഫിന്‍റെ കുടുംബത്തെ കണ്ട ശേഷമാണ് അമിത് ഷാ നിലപാടറിയിച്ചത്. ഉന്നതവിദ്യാഭ്യസ സ്ഥാപനങ്ങളിലെ അക്കാദമിക് പ്രവർത്തനങ്ങളെക്കുറിച്ച് പരിശോധിക്കുമെന്നും അമിത് ഷാ ഫാത്തിമയുടെ മാതാപിതാക്കൾക്ക് ഉറപ്പ് നൽകി.
ഫാത്തിമ ലത്തീഫിന്‍റെ മരണം സിബിഐ അന്വേഷിക്കും; കുടുംബത്തിന് ഉറപ്പ് നൽകി അമിത് ഷാ
നവംബര്‍ ഒമ്പതിനാണ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ ഫാത്തിമ ലത്തീഫിനെ കണ്ടെത്തിയത്. ഫാത്തിമയുടെ മൊബൈല്‍ ഫോണിലെ ആത്മഹത്യാക്കുറിപ്പ് ഫോറന്‍സിക് വിഭാഗം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണ് മരണത്തിന് ഉത്തരവാദി എന്നായിരുന്നു ഫോണിലെ ആത്മഹത്യാക്കുറിപ്പില്‍ ഫാത്തിമ പറഞ്ഞിരുന്നത്.
Last Updated : Dec 5, 2019, 2:37 PM IST