ഹത്രാസ് കേസ്; പെൺകുട്ടിയുടെ കുടുംബാംഗങ്ങളിൽ നിന്ന് സിബിഐ വീണ്ടും മൊഴിയെടുത്തു - Uttar Pradesh rape
പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് സംഘം ചോദ്യം ചെയ്‌തത്. പെൺകുട്ടിയുടെ സഹോദരഭാര്യയെയാണ് സംഘം ആദ്യം ചോദ്യം ചെയ്‌തത്
ലക്‌നൗ:ഹത്രാസ് കേസിൽ പെൺകുട്ടിയുടെ കുടുംബാംഗങ്ങളിൽ നിന്നും സിബിഐ വീണ്ടും മൊഴിയെടുത്തു . മൊഴിയെടുപ്പ് അഞ്ച് മണിക്കൂറോളം നീണ്ട് നിന്നതായാണ് വിവരം. പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് സംഘം ചോദ്യം ചെയ്‌തത്. പെൺകുട്ടിയുടെ സഹോദരഭാര്യയെയാണ് സംഘം ആദ്യം ചോദ്യം ചെയ്‌തത്. നേരത്തെ സംഭവത്തിന്‍റെ ദ്യക്‌സാക്ഷിയായ ചോട്ടുയെന്നയാളിൽ നിന്നും സിബിഐ സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു. ഇദ്ദേഹത്തിന്‍റെ മൊഴിയുടെയും പെൺകുട്ടിയുടെ കോൾ വിശദാംശങ്ങളുടെയും അടിസ്ഥാനത്തിലാണ് അമ്മയെയും സഹോദരഭാര്യയെയും ചോദ്യം ചെയ്‌തത്.