ലക്‌നൗ: ഹത്രാസ് കേസിലെ പ്രതികളായ നാല് പേരെ പോളിഗ്രാഫ്, ബ്രെയിൻ മാപ്പിങ് പരിശോധനക്ക് വിധേയമാക്കും. പരിശോധനക്കായി അലിഗഡ് ജയിലിൽ നിന്ന് പ്രതികളെ ഗുജറാത്തിലെ ഗാന്ധിനഗറിലേക്ക് കഴിഞ്ഞ ദിവസം കൊണ്ടുപോയതായി ജയിൽ സൂപ്രണ്ട് അറിയിച്ചു. ഹത്രാസ് കേസ് നിലവിൽ സി.ബി.ഐ സംഘമാണ് അന്വഷിക്കുന്നത്.
ഹത്രാസ് കേസ് പ്രതികളെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും - Hathras case
പരിശോധനക്കായി അലിഗഡ് ജയിലിൽ നിന്ന് പ്രതികളെ ഗുജറാത്തിലെ ഗാന്ധിനഗറിലേക്ക് കഴിഞ്ഞ ദിവസം കൊണ്ടുപോയതായി ജയിൽ സൂപ്രണ്ട് അറിയിച്ചു. ഹത്രാസ് കേസ് നിലവിൽ സി.ബി.ഐ സംഘമാണ് അന്വഷിക്കുന്നത്.
ഹത്രാസ് കേസ്; പ്രതികളെ പോളിഗ്രാഫ്, ബ്രെയിൻ മാപ്പിങ് പരിശോധനക്ക് വിധേയമാക്കും
ഹത്രാസിൽ ദലിത് പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് സി.ബി.ഐ നീക്കം. കേസിൽ അന്വേഷണം അലഹബാദ് ഹൈക്കോടതിയുടെ കീഴിലാണ് പുരോഗമിക്കുന്നത്.
സെപ്‌തംബർ 14നാണ് ഉത്തർപ്രദേശിലെ ഹാത്രാസിലാണ് ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. ക്രൂരമായി ബലാത്സംഗം ചെയ്‌തശേഷം കുട്ടിയുടെ നാവ് മുറിച്ചെടുത്തുവെന്നാണ് കുടുംബത്തിൻ്റെ പരാതി. ഗുരുതരാവസ്ഥയിലായ പെൺകുട്ടി സെപ്‌തംബർ 29ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.