ചണ്ഡിഗഢ്: ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 236.7 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ഹരിയാന ആസ്ഥാനമായുള്ള റിച്ച ഇൻഡസ്ട്രീസ് ലിമിറ്റഡിനും ഡയറക്ടർമാർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തതായും 14 സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയതായും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറിയിച്ചു.
ബാങ്ക് തട്ടിപ്പ് കേസിൽ ഹരിയാനയിലെ 14 സ്ഥലങ്ങളിൽ സിബിഐ റെയ്‌ഡ് - ഇന്ത്യൻ ഓവർസീസ് ബാങ്ക്
ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 236.7 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് റിച്ച ഇൻഡസ്ട്രീസ് ഡയറക്ടർമാർ ഉൾപ്പെടെയുള്ള പ്രതികളുടെ ഓഫീസിലും വീടുകൾ ഉള്‍പ്പെടെയുള്ള 14 സ്ഥലങ്ങളിലും ഏജൻസി തിരച്ചിൽ നടത്തിയെന്നും കുറ്റകരമായ നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു
![ബാങ്ക് തട്ടിപ്പ് കേസിൽ ഹരിയാനയിലെ 14 സ്ഥലങ്ങളിൽ സിബിഐ റെയ്‌ഡ് CBI searches at Haryana news latest news on CBI raid bank fraud case in Haryana ബാങ്ക് തട്ടിപ്പ് കേസിൽ ഹരിയാനയിലെ 14 സ്ഥലങ്ങളിൽ സിബിഐ റെയ്‌ഡ് ചണ്ഡിഗഢ് ഇന്ത്യൻ ഓവർസീസ് ബാങ്ക് റിച്ച ഇൻഡസ്ട്രീസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10050696-345-10050696-1609253625223.jpg)
റിച്ച ഇൻഡസ്ട്രീസ് ഡയറക്ടർമാർ ഉൾപ്പെടെയുള്ള പ്രതികളുടെ ഓഫീസിലും വീടുകൾ ഉള്‍പ്പെടെ 14 സ്ഥലങ്ങളിലും ഏജൻസി തിരച്ചിൽ നടത്തിയെന്നും കുറ്റകരമായ നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു. 236.74 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നാരോപിച്ച് ഇന്ത്യൻ ഓവർസീസ് ബാങ്കും റിച്ച ഇൻഡസ്ട്രീസിനും അതിന്‍റെ ഡയറക്ടർമാർ ഉൾപ്പെടെയുള്ളവർക്കും പൊതുപ്രവർത്തകർക്കും എതിരെയാണ് സിബിഐ കേസ്. ബാങ്ക് ഫണ്ട് വഴിതിരിച്ചുവിടൽ, കെട്ടിച്ചമച്ച രേഖകൾ സമർപ്പിക്കൽ, ക്രിമിനൽ ദുരുപയോഗം, വഞ്ചന തുടങ്ങിയവയിലൂടെ പ്രതികൾ ബാങ്കിനെ വഞ്ചിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.