ന്യൂഡല്‍ഹി:മൈക്രോസോഫറ്റ് ഉപഭോക്താക്കളെ സാങ്കേതിക സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ച കേസില്‍ ആറ് സ്വകാര്യ ഐടി കമ്പനികളില്‍ സിബിഐ പരിശോധന. പരിശോധനയില്‍ 190 കോടി പിടിച്ചെടുത്തതായി സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. സെപ്റ്റംബര്‍ 17ന് ആയിരുന്നു സി.ബി.ഐ പരിശോധന നടത്തിയത്. പരിശോധനയില്‍ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനികളിലാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്. ഇവരില്‍ നിന്നും 55 ലക്ഷം രൂപയുടെ സ്വര്‍ണവും 25 ലക്ഷം രൂപ പണമായും കണ്ടെത്തിയതായും സിബിഐ അറിയിച്ചു. പോപ് മെസേജുകള്‍ വഴി വൈറസുകളെ കടത്തിവിട്ട് കമ്പ്യൂട്ടര്‍ നശിപ്പിക്കുന്ന കമ്പനികള്‍ക്കെതിരെയാണ് കേസ്.
ഐടി കമ്പനികളില്‍ സിബിഐ പരിശോധന; 190 കോടി പിടിച്ചെടുത്തു - ഐടി തട്ടിപ്പ് പരിശോധന
പരിശോധനയില്‍ 190 കോടി പിടിച്ചെടുത്തതായി സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. സെപ്റ്റംബര്‍ 17ന് ആയിരുന്നു സി.ബി.ഐ പരിശോധന നടത്തിയത്. പരിശോധനയില്‍ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അമേരിക്ക അടക്കമുള്ള സൗഹൃദരാജ്യങ്ങളുടെ സഹായത്തോടെയാണ് ഇത്തരം തട്ടിപ്പുകേന്ദ്രങ്ങളെ സിബിഐ കണ്ടെത്തുന്നത്. കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ പോപ് മെസേജുകള്‍ വഴി തങ്ങളുടെ സിസ്റ്റത്തില്‍ വൈറസ് അറ്റാക്ക് നടന്നതായി അറിയിക്കും. ഇത് കണ്ട് കോള്‍ സെന്‍ററിലേക്ക് ബന്ധപ്പെടുന്ന ഉപഭോക്താവിനോട് വൈറസ് നീക്കാന്‍ ഭീമമായ തുക കമ്പനികള്‍ ആവശ്യപ്പെടുന്നതുമാണ് തട്ടിപ്പ് രീതി. ന്യൂഡല്‍ഹി കേന്ദ്രമായ സോഫ്റ്റ്‌വില്‍ ഇന്‍ഫോടെക്ക് പ്രൈവറ്റ് ലിമിറ്റഡ്, സബുറി ടിഎല്‍സി വേള്‍ഡ് വൈഡ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, ജയ്പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തിങ്ക് ലാബ് ലിമിറ്റഡ്, സിസ്റ്റ്‌വീക്ക് സോഫ്റ്റ്‌വെയര്‍ പ്രൈവറ്റ് ലിമിറ്റഡ്, തുടങ്ങിയ കമ്പനികളിലാണ് പരിശോധന നടത്തിയത്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായും അന്വേഷണ സംഘം അറിയിച്ചു.