കേരളം

kerala

ETV Bharat / bharat

ഫെയ്സ്​ബുക്ക്​ വിവരം ചോർത്തൽ; യുകെ ആസ്ഥാനമായുള്ള 2 സ്ഥാപനങ്ങൾക്കെതിരെ സിബിഐ അന്വേഷണം

ഇന്ത്യയിലെ 5.62 ലക്ഷം ഫേസ്​ബുക്ക്​ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതിനെതിരെ കേംബ്രിഡ്​ജ്​ അനലിറ്റിക്ക ലിമിറ്റഡിനും ഗ്ലോബൽ സയൻസ്​ പ്രൈവറ്റ്​ ലിമിറ്റഡിനുമെതിരെ സി.ബി.ഐ അന്വേഷണം.

CBI registers case against 2 UK-based companies for illegal data harvesting  CBI registers case against 2 UK-based companies illegal data harvesting  BI registers case against 2 UK-based companies  ഫെയ്സ്​ബുക്ക്​ വിവരം ചോർത്തൽ; യുകെ ആസ്ഥാനമായുള്ള 2 സ്ഥാപനങ്ങൾക്കെതിരെ സിബിഐ അന്വേഷണം  ഫെയ്സ്​ബുക്ക്​ വിവരം ചോർത്തൽ  യുകെ ആസ്ഥാനമായുള്ള 2 സ്ഥാപനങ്ങൾക്കെതിരെ സിബിഐ അന്വേഷണം  സിബിഐ അന്വേഷണം
ഫെയ്സ്​ബുക്ക്​ വിവരം ചോർത്തൽ; യുകെ ആസ്ഥാനമായുള്ള 2 സ്ഥാപനങ്ങൾക്കെതിരെ സിബിഐ അന്വേഷണം

By

Published : Jan 22, 2021, 11:22 PM IST

ന്യൂഡൽഹി: ഇന്ത്യയിലെ 5.62 ലക്ഷം ഫേസ്​ബുക്ക്​ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതിനെതിരെ കേംബ്രിഡ്​ജ്​ അനലിറ്റിക്ക ലിമിറ്റഡിനും ഗ്ലോബൽ സയൻസ്​ പ്രൈവറ്റ്​ ലിമിറ്റഡിനുമെതിരെ സി.ബി.ഐ അന്വേഷണം. 2018ൽ സി.ബി.ഐ ആരംഭിച്ച പ്രാഥമിക അന്വേഷണത്തിൽ വിവരചോർച്ച സംബന്ധിച്ച്​ ഉയർന്ന ആരോപണങ്ങൾ സത്യമാണെന്ന്​ കണ്ടെത്തിയതിനെ തുടർന്നാണ്​ യു.കെ ആസ്​ഥാനമായ ഇരുകമ്പനികൾക്കെതിരെയും അന്വേഷണം.

രാജ്യത്തെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെ വിവര മോഷണം, ദുരുപയോഗം തുടങ്ങിയവ നടത്തിയതായും സി.ബി.ഐ ക​ണ്ടെത്തി. പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്​ഥാനത്തിൽ ഗൂഡാലോചന, സൈബർ കുറ്റകൃത്യം എന്നിവ ചുമത്തിയാണ്​ കേസ്​ ​രജിസ്റ്റർ ചെയ്​തത്​. 5.62ലക്ഷം ഫേസ്​ബുക്ക്​ ഉപഭോക്താക്കളായ ഇന്ത്യക്കാരുടെ വിവരങ്ങൾ നിയമവിരുദ്ധമായി ചോർത്തിയതായി ​ഫേസ്​ബുക്ക്​ സി.​ബി.ഐയോട്​ സമ്മതിച്ചിരുന്നു.

ഗ്ലോബൽ സയൻസ്​ പ്രൈവറ്റ്​ ലിമിറ്റഡ്​ സ്​ഥാപകനായ അലക്​സാണ്ടർ കോഗൻ 'ദിസ്​ ഈസ്​ യുവർ ഡിജിറ്റൽ ലൈഫ്​' എന്ന ആപ്ലിക്കേഷനിലൂടെ വിവരം ചോർത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. അക്കാദമിക്​, ഗവേഷണ ആവശ്യങ്ങൾക്കായാണ്​ വിവരങ്ങൾ ആപ്ലിക്കേഷൻ വിവരങ്ങൾ ​ശേഖരിക്കു​ന്നതെന്ന്​ വ്യക്തമാക്കിയായിരുന്നു വിവരം ചോർത്തൽ.

ABOUT THE AUTHOR

...view details