അനധികൃത ആയുധ ലൈസന്‍സുകള്‍ കൈവശം വച്ചതില്‍ സിബിഐ അന്വേഷണം - അനധികൃത ആയുധ ലൈസന്‍സുകള്‍
ശ്രീനഗർ, ജമ്മു, ഗുഡ്ഗാവ്, നോയിഡ എന്നിവിടങ്ങളിലായി 13 സ്ഥലങ്ങളിലാണ് സിബിഐ തെരച്ചില്‍ നടത്തിയത്

അനധികൃത ആയുധ ലൈസന്‍സുകള്‍ കൈവശം വച്ചതായി ആരോപണം
ന്യൂഡല്‍ഹി:രണ്ട് ലക്ഷത്തോളം ആയുധ ലൈസന്‍സുകള്‍ ജില്ലാ കലക്ടര്‍മാര്‍ അനധികൃതമായി നല്‍കിയെന്ന ആരോപണത്തില്‍ ഇന്ത്യയിലെ വവിധയിടങ്ങളില്‍ സിബിഐ അന്വേഷണം നടത്തി. ശ്രീനഗർ, ജമ്മു, ഗുഡ്ഗാവ്, നോയിഡ എന്നിവിടങ്ങളിലായി 13 സ്ഥലങ്ങളിലാണ് സിബിഐ തെരച്ചില്‍ നടത്തിയത്. ക്രമക്കേട് നടന്ന സമയത്ത് അന്നത്തെ ജില്ലാ കലക്ടര്‍മാരുടെ അധീനതയിലുണ്ടായിരുന്ന കുപ്‌വാര, ബാരാമുള്ള, ഉദംപൂർ, കിഷ്ത്വാർ, ഷോപിയാൻ, രാജൗരി, ദോഡ, പുൽവാമ എന്നീ പ്രദേശങ്ങളിലാണ് തെരച്ചില്‍ നടത്തിയതെന്ന് സിബിഐ അറിയിച്ചു.