റാഞ്ചി:കാലിത്തീറ്റ കുംഭകോണ കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്‍റെ ജാമ്യാപേക്ഷ സിബിഐ എതിർത്തു. കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ലാലു പ്രസാദ് ശിക്ഷാകാലാവധി പകുതി പൂർത്തിയാക്കിയതായി അഭിഭാഷകർ അറിയിച്ചു. കേസിൽ പ്രതിയായ ലാലു പ്രസാദിനെ സിബിഐ പ്രത്യേക ജഡ്‌ജി ശിവ്പാൽ സിങ് 14 വർഷം കഠിന തടവിന് ശിക്ഷിച്ചു. നാല് കാലിത്തീറ്റ അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് മറ്റ് മൂന്ന് കേസുകളിൽ ജാമ്യം നേടി.
കാലിത്തീറ്റ കുംഭകോണം; ലാലു പ്രസാദ് യാദവിന്‍റെ ജാമ്യാപേക്ഷയ്‌ക്കെതിരെ സിബിഐ - ലാലു പ്രസാദ് യാദവ്
നാല് കാലിത്തീറ്റ അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് മറ്റ് മൂന്ന് കേസുകളിൽ ജാമ്യം നേടി
നാല് കേസുകളിലും ശിക്ഷാവിധി ഒരേസമയം നടപ്പാക്കാൻ ലാലു പ്രസാദ് സിബിഐ പ്രത്യേക കോടതിയിൽ ഒരു അഭ്യർഥനയും നടത്തിയിട്ടില്ലെന്ന് സിബിഐ പറഞ്ഞു. ദുംക കേസിൽ ജുഡീഷ്യൽ കസ്റ്റഡി ആരംഭിക്കുന്നത് ശിക്ഷ പൂർത്തിയാക്കിയതിന് ശേഷമാണ്. പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം, വിട്ടുമാറാത്ത വൃക്കരോഗം തുടങ്ങിയ രോഗങ്ങൾ കാരണം യാദവിന് ജാമ്യം വേണമെന്ന് അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു. കേസിൽ മറുപടി നൽകാൻ സിബിഐ കൂടുതൽ സമയം ആവശ്യപ്പെട്ടു. യാദവിന്‍റെ ജാമ്യാപേക്ഷ നവംബർ 27ന് പരിഗണിക്കുമെന്ന് ജാർഖണ്ഡ് ഹൈക്കോടതി അറിയിച്ചു.