മണിപ്പൂർ ഗസ്റ്റ് ഹൗസ് അഴിമതി കേസ്; എംഎൽഎ ഉൾപ്പെടെ അഞ്ച് പേരെ പ്രതിചേർത്ത് സിബിഐ - മണിപ്പൂർ ഗസ്റ്റ് ഹൗസ് അഴിമതി കേസ്
കെയ്റൊ എംഎൽഎ ലൗരംബാം രാമേശ്വർ, അദ്ദേഹത്തിൻ്റെ മാനേജർ, മണിപ്പൂർ സർവകലാശാലയിലെ മൂന്ന് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് ചാർജ്ഷീറ്റ് സമർപ്പിച്ചത്
ഇംഫാൽ:മണിപ്പൂർ സർവകലാശാല അന്തർദേശീയ ഗസ്റ്റ് ഹൗസ് അഴിമതി കേസുമായി ബന്ധപ്പെട്ട് ഒരു എംഎൽഎ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ സിബിഐ ചാർജ്ഷീറ്റ് സമർപ്പിച്ചു. കെയ്റൊ എംഎൽഎ ലൗരംബാം രാമേശ്വർ, അദ്ദേഹത്തിൻ്റെ മാനേജർ, മണിപ്പൂർ സർവകലാശാലയിലെ മൂന്ന് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് സിബിഐയുടെ ആൻ്റി കറപ്ഷൻ ബ്യൂറോ പ്രത്യേക കോടതിയിൽ ചാർജ്ഷീറ്റ് സമർപ്പിച്ചത്. അധികാര സ്വാധീനം ഉപയോഗിച്ച് ഗസ്റ്റ് ഹൗസ് നിർമാണത്തിന് ഫർണിച്ചർ വസ്തുക്കൾ വിതരണം ചെയ്യുന്നതിനുള്ള കരാർ അന്നത്തെ കോൺട്രാക്റായിരുന്ന രാമേശ്വർ വാങ്ങിയെന്നാണ് കേസ്.