ബഹുജൻ സമാജ് പാർട്ടി നേതാവും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന മായാവതിയെ പ്രതിരോധിച്ച് ആർജെഡി നേതാവ് തേജസ്വി യാദവ്. മായാവതി മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാന ഉടമസ്ഥതയിലുണ്ടായിരുന്ന ഏഴ് പഞ്ചസാര മില്ലുകളുടെ ഓഹരി നിക്ഷേപത്തിലെ ക്രമക്കേടുകളെ സംബന്ധിച്ച ആരോപണങ്ങളിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2010-11 കാലഘട്ടത്തിൽ നടന്ന ക്രമക്കേടുകൾ 1179 കോടി രൂപയുടെ നഷ്ടമാണ് ഉത്തർപ്രദേശ് സർക്കാരിനുണ്ടാക്കിയതെന്നാണ് ആരോപണം.
സിബിഐ ബിജെപിയുടെ ഐടി സെല്ലായി ജോലി ചെയ്യുന്നെന്ന് തേജസ്വി യാദവ് - BJP
സിബിഐ, എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, ഇൻകം ടാക്സ് ഡിപ്പാർട്മെന്‍റ് എന്നിവയെല്ലാം ബിജെപിയുടെ ഐടി സെല്ലായി പ്രവര്‍ത്തിക്കുകയാണെന്ന് തേജസ്വി യാദവ് ആരോപിച്ചു.
തേജസ്വി യാദവ്
അമിത് ഷായുടെ മകനെതിരെ തെളിവുകളുണ്ടായിട്ടും യാതൊരന്വേഷണവും നടന്നില്ലെന്ന് തേജസ്വി യാദവ് ആരോപിച്ചു. ബിജെപി ക്ലീൻ ചിറ്റ് നൽകുകയാണെങ്കിൽ അതിലൊരന്വേഷണവും നടക്കാൻ പോകുന്നില്ല. ഇപ്പോൾ മായാവതിക്കെതിരെ റെയ്ഡുകൾ നടക്കുന്നു. തന്ത്രങ്ങൾ ഇവിടെയും ഉപയോഗിക്കുന്നു. സിബിഐ, എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, ഇൻകം ടാക്സ് ഡിപ്പാർട്മെന്‍റ് എന്നിവയെല്ലാം തന്നെ ബിജെപിയുടെ ഐടി സെല്ലായി പ്രവർത്തിക്കുകയാണ്. ഭരണഘടനാസ്ഥാപനങ്ങളെ സംരക്ഷിക്കാൻ തങ്ങള്‍ പൊരുതുകയാണെന്നും തേജസ്വിയാദവ് പറഞ്ഞു.