യെസ് ബാങ്ക് തട്ടിപ്പ് കേസ്; കപിലിന്‍റെറെയും ധീരജ് വാധവന്‍റെയും കസ്റ്റഡി കാലാവധി നീട്ടി
ഏപ്രിൽ 29 വരെ പ്രത്യേക സിബിഐ കോടതി ഇരുവരെയും സിബിഐ കസ്റ്റഡിയിൽ വിട്ടിരുന്നു
മുംബൈ:യെസ് ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഡിഎച്ച്എഫ്എൽ പ്രമോട്ടർമാരായ കപിലിന്‍റെറെയും ധീരജ് വാധവന്‍റെയും സിബിഐ കസ്റ്റഡി കാലാവധി മെയ് 1 വരെ നീട്ടി. ഏപ്രിൽ 29 വരെ പ്രത്യേക സിബിഐ കോടതി ഇരുവരെയും സിബിഐ കസ്റ്റഡിയിൽ അയച്ചിരുന്നു. കള്ളപ്പണം വെളുപ്പിച്ചതിന് യെസ് ബാങ്ക് പ്രൊമോട്ടർ റാണ കപൂറിനും മറ്റുള്ളവർക്കുമെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് ഡിഎച്ച്എഫ്എൽ പ്രൊമോട്ടർമാരായ കപിൽ, ധീരജ് വാധവാൻ എന്നിവർ കഴിഞ്ഞ മാസം എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായിരുന്നില്ല.