കേരളം

kerala

ETV Bharat / bharat

ബാബരി മസ്ജിദ് കേസിൽ  പ്രതികളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും - ബാബരി മസ്ജിദ്

32 പേരുടെ മൊഴിയാണ് പ്രത്യേക സി.ബി.ഐ കോടതി രേഖപ്പെടുത്തുക

CBI court L.K. Advani mosque demolition accused Babri case Babri mosque ലക്‌നൗ ബാബരി മസ്ജിദ് സിബിഐ കോടതി വ്യാഴാഴ്ച പ്രതികളുടെ മൊഴി രേഖപ്പെടുത്തും
ബാബരി മസ്ജിദ് കേസിൽ പ്രത്യേക സിബിഐ കോടതി വ്യാഴാഴ്ച പ്രതികളുടെ മൊഴി രേഖപ്പെടുത്തും

By

Published : Jun 4, 2020, 8:43 AM IST

ലക്‌നൗ: ബാബരി മസ്ജിദ് കേസിൽ പ്രത്യേക സിബിഐ കോടതി വ്യാഴാഴ്ച പ്രതികളുടെ മൊഴി രേഖപ്പെടുത്തും. അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിംഗ്, എൽ കെ അദ്വാനി, ബിജെപി നേതാക്കളായ എം എം ജോഷി, ഉമാ ഭാരതി, വിനയ് കത്യാർ, സാധ്‌വി റിതാംഭര, സാക്ഷി മഹാരാജ്, രാം വിലാസ് വേദന്തി, ബ്രിജ് ഭൂഷൺ ശരൺ സിംഗ് എന്നിവരുൾപ്പെടെ 32 പേരുടെ മൊഴിയാണ് കോടതി രേഖപ്പെടുത്തുക.

2020 മാർച്ച് ആറിന് പ്രോസിക്യൂഷൻ തെളിവുകൾ പൂർത്തീകരിച്ചു. ചമ്പത് റായ്, ലല്ലു സിംഗ്, പ്രകാശ് ശർമ എന്നിവരുൾപ്പെടെയുള്ള പ്രതികളെ മാർച്ച് 24ന് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലോക്ക് ഡൗൺ കാരണം നടപടി എടുക്കാൻ കഴിഞ്ഞില്ല.

ABOUT THE AUTHOR

...view details