ലക്നൗ:ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട കേസില്‍ വാദം കേട്ട പ്രത്യേക സിബിഐ കോടതി സെപ്തംബര്‍ 30ന് വിധി പറയും. പ്രത്യക ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവാണ് കേസില്‍ വിധിപറയുക. ഉത്തര്‍പ്രദേശ് മുന്‍ ഉപമുഖ്യമന്ത്രി എല്‍കെ അദ്വാനി, മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ് ബിജെ.പി നേതാവ് എംഎം ജോഷി, ഉമ ഭാരതി, വിനയ് കത്യാര്‍ തുടങ്ങി 30 പേരാണ് കേസില്‍ പ്രതികളായിട്ടുള്ളത്.
ബാബരി മസ്ജിദ് കേസില്‍ പ്രത്യേക സിബിഐ കോടതി വിധി സെപ്തംബര്‍ 30ന് - സിബിഐ
ഉത്തര്‍പ്രദേശ് മുന്‍ ഉപമുഖ്യമന്ത്രി എല്‍കെ അദ്വാനി, മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ് ബിജെ.പി നേതാവ് എംഎം ജോഷി, ഉമ ഭാരതി, വിനയ് കത്യാര്‍ തുടങ്ങി 30 പേരാണ് കേസില്‍ ഉള്‍പ്പെട്ടത്
http://10.10.50.85:6060//finalout4/kerala-nle/thumbnail/16-September-2020/8822485_612_8822485_1600256956577.png
അതിനിടെ കേസില്‍ വാദിക്കാന്‍ അനുമതി തേടിയ രണ്ട് പ്രോസിക്യൂഷന്‍ സാക്ഷികളുടെ ഹര്‍ജി കോടതി കഴിഞ്ഞമാസം തള്ളിയിരുന്നു. ഹാസി മുഹമ്മദ് അഹമ്മദ്, സയ്യിദ് അഖിലാക്ക് എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. 400 പേജുള്ള വാദങ്ങളാണ് കേസില്‍ സി.ബി.ഐ രേഖപ്പെടുത്തിയത്. പ്രത്യേക ജഡ്ജിയുടെ കാലാവധി സെപ്തംബര്‍ 30 വരെ സുപ്രീം കോടിതി നീട്ടിയിരുന്നു. ഓഗസ്റ്റില്‍ അവസാനിച്ച അദ്ദേഹത്തിന്‍റെ കാലവധി സുപ്രീം കോടതി ഒരു മാസം കൂടി നീട്ടി നല്‍കുകയായിരുന്നു.