ജഗൻമോഹൻ റെഡ്ഡി ജനുവരി 10ന് കോടതിയിൽ ഹാജരാകണം - ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി
സ്വന്തം സ്ഥാപനങ്ങളിലേക്ക് നിക്ഷേപം നടത്തിയെന്നാരോപിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സിബിഐ കോടതിയുടെ നിർദേശം.
ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ജനുവരി 10 ന് കോടതിയിൽ ഹാജരാകാൻ നിർദേശം
അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡി ജനുവരി 10ന് കോടതിയിൽ ഹാജരാകാൻ പ്രത്യേക സിബിഐ കോടതിയുടെ നിർദേശം. സ്വന്തം സ്ഥാപനങ്ങളിലേക്ക് നിക്ഷേപം നടത്തിയെന്നാരോപിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സിബിഐ കോടതിയുടെ നിർദേശം. മുഖ്യമന്ത്രിയായതിനാൽ തന്‍റെ തിരക്ക് പരിഗണിക്കണമെന്ന് ജഗൻ കോടതിയില്‍ അപേക്ഷ സമർപ്പിച്ച സാഹചര്യത്തിലാണ് ജനുവരി 10ന് കോടതിയിൽ ഹാജരാകാൻ നിർദേശം നൽകിയത്.
Last Updated : Jan 4, 2020, 2:32 PM IST