കേരളം

kerala

ETV Bharat / bharat

കര്‍ണാടക ഫോണ്‍ ടാപ്പിങ് കേസ്; ബെംഗളൂരു മുന്‍ പൊലീസ് കമീഷണറുടെ വസതിയിലും ഓഫീസിലും സിബിഐ തെരച്ചില്‍ നടത്തി - ബി എസ് യെദ്യൂരപ്പ

കര്‍ണാടക ഫോണ്‍ ടാപ്പിങ് കേസന്വേഷണം സിബിഐ ഏറ്റെടുത്ത സാഹചര്യത്തിലാണ് സിബിഐ സംഘം പരിശോധന നടത്തിയത്

കര്‍ണാടക ഫോണ്‍ ടാപ്പിംഗ് കേസ്; ബെംഗളൂരു മുന്‍ പൊലീസ് കമീഷണറുടെ വസതിയിലും ഓഫീസിലും സിബിഐ തെരച്ചില്‍ നടത്തി

By

Published : Sep 26, 2019, 2:04 PM IST

ന്യൂഡല്‍ഹി: ബെംഗളൂരു മുന്‍ പൊലീസ് കമീഷണര്‍ അലോക് കുമാറിന്‍റെ വസതിയിലും ഓഫീസിലും സിബിഐ തെരച്ചില്‍ നടത്തി. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്‍റെ കാലത്ത് കര്‍ണാടകയില്‍ ഉന്നതരുടെ ഫോണ്‍ ചോര്‍ത്തിയ കേസുമായി ബന്ധപ്പെട്ടാണ് സിബിഐ നടപടി.

കുമാരസ്വാമി സര്‍ക്കാര്‍ മുന്നൂറിലധികം നേതാക്കളുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയിരുന്നുവെന്നും അതില്‍ താനും ഉള്‍പ്പെട്ടിരുന്നുവെന്നും എ എച്ച് വിശ്വനാഥ് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

തുടര്‍ന്ന് ബെംഗളൂരു പൊലീസിന്‍റെ സൈബര്‍ ക്രൈം വിഭാഗത്തില്‍ നിന്ന് സിബിഐ അന്വേഷണം ഏറ്റെടുക്കുകയും ആഗസ്റ്റില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിന്‍റെ തുടര്‍നടപടിയെന്നോണമാണ് ബെംഗളൂരു മുന്‍ പൊലീസ് കമീഷണര്‍ അലോക് കുമാറിന്‍റെ വസതിയിലും ഓഫീസിലും സിബിഐ തിരച്ചില്‍ നടത്തിയത്.

ABOUT THE AUTHOR

...view details