ജഡ്‌ജിമാർക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടവർക്കെതിരെ കേസ് - AP High Court
ആരോപണം ഉന്നയിച്ച് പോസ്റ്റിട്ട 16 പേർക്കെതിരെ സിബിഐ കേസെടുത്തു
1
അമരാവതി:സുപ്രീംകോടതി, ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്‌ജിമാർക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടവർക്കെതിരെ സിബിഐ കേസെടുത്തു. പോസ്റ്റിട്ട 16 പേർക്കെതിരെയാണ് കേസെടുത്തത്. തിരിച്ചറിയാത്ത ഒരാൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്‌തു. രജിസ്റ്റർ ചെയ്‌ത കേസുകൾ സിഐഡി സൈബർ ക്രൈം യൂണിറ്റ് ഏറ്റെടുത്തതായി സിബിഐ അറിയിച്ചു. രജിസ്റ്റർ ചെയ്‌ത 12 എഫ്‌ഐആറുകളെ ഒരൊറ്റ കേസായി സിഐഡി സൈബർ ക്രൈം യൂണിറ്റ് അന്വേഷിക്കുമെന്നും സിബിഐ വ്യക്തമാക്കി.