ന്യൂഡൽഹി: മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്എൻ ശുക്ലയ്‌ക്കെതിരെ സിബിഐ കേസെടുത്തു. ലക്നൗവിലെ ജിസിആർജി മെഡിക്കൽ കോളജിൽ 2017-18 വർഷത്തിലേക്കുള്ള വിദ്യാർഥി പ്രവേശനം തടഞ്ഞ അലഹബാദ് ഹൈക്കോടതി വിധിയിൽ കൃത്രിമം കാട്ടിയെന്നാണ് ജസ്റ്റിസ് എസ് എൻ ശുക്ലക്കെതിരെയുള്ള പരാതി. ഛത്തീസ്‌ഗഡ് ഹൈക്കോടതി റിട്ടയേർഡ് ജഡ്ജി ഐ എം ഖുദുസി, പ്രസാദ് വിദ്യാഭ്യാസ ട്രസ്റ്റിലെ പാലാഷ് യാദവ് , ഭഗവാൻ പ്രസാദ് യാദവ് തുടങ്ങിയവരെയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.എൻ ശുക്ലയ്‌ക്കെതിരെ സിബിഐ കേസ് - സിബിഐ
ലക്നൗവിലെ ജിസിആർജി മെഡിക്കൽ കോളേജിൽ 2017-18 വർഷത്തിലേക്കുള്ള വിദ്യാർഥി പ്രവേശനം തടഞ്ഞ അലഹബാദ് ഹൈക്കോടതി വിധിയിൽ കൃത്രിമം കാട്ടിയെന്നാണ് ജസ്റ്റിസ് എസ് എൻ ശുക്ലക്കെതിരെയുള്ള പരാതി
അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്എൻ ശുക്ലയ്‌ക്കെതിരെ സിബിഐ കേസ്
ഐപിസി സെക്ഷൻ 120 ബി (ക്രിമിനൽ ഗൂഢാലോചന), അഴിമതി നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ സിബിഐ കേസെടുത്തത്. ജഡ്ജി ജസ്റ്റിസ് എസ്എൻ ശുക്ലയുടെ ലഖ്‌നൗ, മീററ്റ്, ഡൽഹി വസതികളിൽ സിബിഐ റെയ്ഡ് നടത്തി. ഇതാദ്യമായാണ് ഒരു സിറ്റിംഗ് ഹൈക്കോടതി ജഡ്ജിക്കെതിരെ അഴിമതി കുറ്റത്തിന് സിബിഐ കേസെടുക്കുന്നത്.