പണം തട്ടിപ്പ് കേസ്; പോൺസി കമ്പനി മേധാവി അറസ്റ്റിൽ - CBI arrests Director of ponzi
ഉയർന്ന നിക്ഷേപം വാഗ്‌ദാനം ചെയ്‌ത് മൂന്ന് കോടി രൂപ തട്ടിയെടുത്ത കേസിലാണ് കമ്പനി മേധാവിയെ സിബിഐ അറസ്റ്റ് ചെയ്‌തത്
കൊൽക്കത്ത: നിക്ഷേപകരിൽ നിന്ന് മൂന്ന് കോടി രൂപ തട്ടിയെടുത്ത കേസിൽ പോൺസി കമ്പനി മേധാവിയെ സിബിഐ അറസ്റ്റ് ചെയ്‌തു. പശ്ചിമ ബംഗാൾ ആസ്ഥാനമായുള്ള കമ്പനിയാണ് പോൺസി. കേസിന്‍റെ അന്വേഷണത്തിൽ അമാനത്ത് ഗ്രൂപ്പ് ഓഫ് കമ്പനീസ് മേധാവി ആനന്ദ ചന്ദയെ അന്വേഷണവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തതായി സിബിഐ വ്യക്തമാക്കി. ഉയർന്ന നിക്ഷേപം വാഗ്‌ദാനം ചെയ്‌ത് കൃതൃമമായ പദ്ധതികളുടെ അടിസ്ഥാനത്തിലാണ് പ്രതികൾ നിക്ഷേപകരിൽ നിന്ന് പണം കൈക്കലാക്കിയത്. പ്രതികളെ പശ്ചിമബംഗാളിലെ ബിദ്ധാനഗർ കോടതിയിൽ ഹാജരാക്കിയശേഷം രണ്ട് ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.