ലക്‌നൗ: 50 കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തതിന് ജലസേചന വകുപ്പിലെ ജൂനിയർ എഞ്ചിനീയറെ സിബിഐ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ചിത്രക്കൂട്ട് ജില്ലയിലാണ് സംഭവം. ചിത്രകൂട്ട്, ഹാമിർപൂർ, ബന്ദ എന്നിവിടങ്ങളിലുള്ള അഞ്ച് മുതൽ 16 വയസ് വരെ പ്രായമുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
യുപിയില്‍ അമ്പത് കുട്ടികളെ പീഡിപ്പിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ പിടിയില്‍ - പീഡനം വാര്‍ത്തകള്‍
അഞ്ച് മുതൽ 16 വയസ് വരെ പ്രായമുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കുറ്റമാണ് ജലസേചന വകുപ്പിലെ ജൂനിയർ എഞ്ചിനീയര്‍ ചെയ്‌തിരിക്കുന്നത്.
പെണ്‍കുട്ടികളെ ഉപദ്രവിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി അവ ഓൺലൈനിൽ വിൽക്കുകയും ചെയ്തിട്ടുണ്ടെന്നും സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയെ സിബിഐ പ്രതിയെ ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ 10 വർഷമായി ഇയാള്‍ കുറ്റകൃത്യം ചെയ്യുന്നുണ്ട്. ഇയാള്‍ക്ക് വിദേശികളുമായി ബന്ധമുണ്ടെന്നും ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രതിയുടെ ഇ-മെയില്‍ പരിശോധിച്ചപ്പോള്‍ ലഭിച്ചിട്ടുണ്ടെന്നുമാണ് വിവരം.
പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പണം, ലൈംഗിക കളിപ്പാട്ടങ്ങൾ, ലാപ്‌ടോപ്പ്, കുട്ടികളുടെ ലൈംഗികതയുമായി ബന്ധപ്പെട്ട വസ്തുക്കൾ എന്നിവ സിബിഐ സംഘം കണ്ടെടുത്തു. ഈ വസ്തുക്കളെ ഉപയോഗിച്ച് കുട്ടികളെ കെണിയിൽ കുടുക്കിയാണ് പ്രതി ലൈംഗികമായി ചൂഷണം ചെയ്യുന്നത്.