കേരളം

kerala

ETV Bharat / bharat

കേസുകള്‍ സര്‍ക്കാര്‍ തന്ന ബഹുമാനം പോലെയാണെന്ന് സുമയ്യ റാണി - ദേശീയ പൗരത്വ നിയമ ഭേദഗതി

അലിഗഡ് സര്‍വകലാശാലയില്‍ സിഎഎ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിനാണ് സുമയ്യയ്‌ക്കെതിരെ  ഉത്തർപ്രദേശ് പൊലീസ് കേസ് എടുത്തത്.

sumaiya rana  up caa protest  ദേശീയ പൗരത്വ നിയമ ഭേദഗതി  ഉത്തര്‍പ്രദേശ് പൊലീസ്
തനിക്കെതിരായ കേസുകള്‍ സര്‍ക്കാര്‍ തന്ന ബഹുമാനം പോലെയാണെന്ന് സുമയ്യ റാണി

By

Published : Feb 10, 2020, 9:02 AM IST

Updated : Feb 10, 2020, 12:19 PM IST

ലഖ്‌നൗ:ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്‌തതിന് തനിക്കെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നന്ദി അറിയിച്ച് മുനവര്‍ റാണയുടെ മകള്‍ സുമയ്യ റാണ. തനിക്ക് ലഭിച്ച ബഹുമാനമായിട്ടാണ് കേസുകളെ കാണുന്നതെന്ന് സുമയ്യ റാണി അഭിപ്രായപ്പെട്ടു. അലിഗഡ് സര്‍വകലാശാലയില്‍ സിഎഎ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിനാണ് സുമയ്യയ്‌ക്കെതിരെ കേസ് എടുത്തത്. ഉത്തർപ്രദേശ് പൊലീസ് സ്വേച്ഛാധിപത്യപരമായാണ് പ്രവർത്തിക്കുന്നത്. ഇത് തുടരാന്‍ അനുവദിക്കില്ല. ഇത് പറഞ്ഞതിനാണ് എനിക്കും സഹോദരിക്കുമെതിരെ 144-ാം വകുപ്പ് ലംഘിച്ചുവെന്നാരോപിച്ച് കേസെടുത്തിരിക്കുന്നത്”- റാണ പറഞ്ഞു.

കേസുകള്‍ സര്‍ക്കാര്‍ തന്ന ബഹുമാനം പോലെയാണെന്ന് സുമയ്യ റാണി

എനിക്കെതിരെ കേസ് എടുത്തതിലൂടെ എന്നെ ശിക്ഷിച്ചുവെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചിന്തിച്ചിരിക്കുന്നത്. എന്നാല്‍ ഈ കേസുകളെ ബഹുമാനമായിട്ടാണ് ഞാന്‍ കാണുന്നത്. വരു തലമുറകള്‍ ഞങ്ങളെ ഓര്‍ക്കാന്‍ ഈ കേസുകള്‍ കാരണമാകും - റാണ കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമം ഭേദഗതി ചെയ്‌തതിനെതിരെ രാജ്യവ്യാപകമായുള്ള പ്രക്ഷോഭങ്ങള്‍ തുടരുകയാണ്.

Last Updated : Feb 10, 2020, 12:19 PM IST

ABOUT THE AUTHOR

...view details