കനയ്യ കുമാറിനെതിരെ പരാതിയുമായി ബിജെപി മൈനോരിറ്റി സെൽ സംസ്ഥാന വൈസ് പ്രസിഡന്‍റ് ടിറ്റു ബാദ്വാൽ. കനയ്യ കുമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് പ്രസംഗിച്ചെന്നാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകിയിരിക്കുന്നത്.
പ്രധാനമന്ത്രിയെ വിമർശിച്ച് പ്രസംഗം; കനയ്യ കുമാറിനെതിരെ പരാതി - പ്രധാനമന്ത്രി നരേന്ദ്രമോദി
അഞ്ചുമാൻ ഇസ്ലാമി ഹാളിൽ നടത്തിയ പ്രഭാഷണത്തിൽ പ്രധാനമന്ത്രിക്കെതിരെ വിദ്വേഷമുളവാക്കുന്ന പരാമർശങ്ങളാണ് കനയ്യ കുമാർ നടത്തിയതെന്നാണ് ബാദ്വാലിന്‍റെ ആരോപണം. ബീഹാറിലെ കിഷൻ ഗംജ് പൊലീസ് സ്റ്റേഷനിലാണ് കനയ്യകുമാറിനെതിരെ കേസെടുത്തത്.
കനയ്യ കുമാർ
തിങ്കളാഴ്ച്ച, അഞ്ചുമാൻ ഇസ്ലാമി ഹാളിൽ നടത്തിയ പ്രഭാഷണത്തിൽ വിദ്വേഷമുളവാക്കുന്ന പരാമർശങ്ങളാണ് കനയ്യ കുമാർ നടത്തിയതെന്നാണ് ബാദ്വാലിന്‍റെ ആരോപണം. ബെഗൂസാറ ലോക്സഭാ മണ്ഡലത്തിൽ നിന്ന് സിപിഐ ടിക്കറ്റിൽ മത്സരിക്കാനിരിക്കെയാണ് വിദ്യാർത്ഥി നേതാവിന് എതിരെയുളള പരാതി. അഫ്സൽ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയെന്ന കേസിൽ അറസ്റ്റിലായതോടെയാണ് കനയ്യ കുമാർ ശ്രദ്ധേയനായത്.