ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടുജോലിക്കുപയോഗിച്ചതിന് തെന്നിന്ത്യൻ നടി ഭാനുപ്രിയക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. പെൺകുട്ടിയെ വീട്ടുതടങ്കലിലാക്കിയതിനും ഉപദ്രവിച്ചതിനുമാണ് ചെന്നൈ പൊലീസ് നടിക്കും സഹോദരൻ ഗോപാലകൃഷ്ണനുമെതിരെ കേസെടുത്തത്.
പതിനാല് വയസ്സുകാരിയെ വീട്ടുതടങ്കലിൽ പാർപ്പിച്ച കേസ്; നടി ഭാനുപ്രിയക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തു
ഭാനുപ്രിയക്കും സഹോദരനുമെതിരെയാണ് കേസ്. ഈ വര്‍ഷം ജനുവരിയിലാണ് സമാല്‍കോട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
തന്‍റെ പതിനാല് വയസ്സുള്ള മകളെ ഭാനുപ്രിയയുടെ വീട്ടിൽ വീട്ടുജോലിക്കായി അയച്ചുവെന്നും 18 മാസമായിട്ടും പ്രതിഫലമൊന്നും നൽകിയില്ലെന്നും പെണ്‍കുട്ടിയുടെ അമ്മ ആന്ധ്രാപ്രദേശിലെ സമാല്‍കോട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
നടിയുടെ സഹോദരൻ, തന്നെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചുവെന്നാണ് ആന്ധ്രാ സ്വദേശിയായ പെൺകുട്ടിയുടെ ആരോപണം.
അതേ സമയം, പെൺകുട്ടിക്ക് പതിയെട്ട് വയസ്സ് തികഞ്ഞിട്ടില്ലെന്നുള്ളത് തനിക്ക് അറിയില്ലായിരുന്നുവെന്നും പരാതിപ്പെട്ട പെൺകുട്ടി വീട്ടിലെ വിലപിടിപ്പുള്ള വസ്‌തുക്കൾ മോഷ്‌ടിക്കാൻ ശ്രമം നടത്തിയിരുന്നെന്നും ഭാനുപ്രിയ മുമ്പ് പരാതി നൽകിയിരുന്നു. ഈ കേസിൽ അമ്മയെയും മകളെയും മുമ്പ് അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നെന്ന് നടി വ്യക്തമാക്കി.
ബാലാവകാശ സംരക്ഷണ നിയമം 75, 79, ഐപിസി സെക്ഷൻ 323, 506 ഉൾപ്പടെയുള്ള കുറ്റങ്ങൾ ഭാനുപ്രിയക്കും സഹോദരനുമെതിരെ ചുമത്തിയിട്ടുണ്ട്.
TAGGED:
നടി ഭാനുപ്രിയ വിവാദം