പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച 1200 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
അലിഗഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ പേരിലാണ് നിരോധനാജ്ഞ ലംഘിച്ചുവെന്നാരോപിച്ച് സെക്ഷൻ 188,324 ചുമത്തി കേസെടുത്തിരിക്കുന്നത്
ഉത്തര്‍പ്രദേശ് : പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിലെ 1200 വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. നിരോധനാജ്ഞ ലംഘിച്ചുവെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. ജാമിയ മിലിയ സര്‍വകലാശാലയില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് നടപടിയുണ്ടായെന്ന് നവ മാധ്യമങ്ങളിലൂടെ പ്രചരണമുണ്ടായ പശ്ചാത്തലത്തിലാണ് അലിഗഡിലും വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിനിറങ്ങിയത്. നിരോധനാജ്ഞ പ്രഖ്യാപിച്ച സമയത്ത് ഇവിടുത്തെ നൂറില്‍പ്പരം വിദ്യാര്‍ഥികള്‍ യൂണിവേഴ്സിറ്റിയിലെ ചുങ്കി ഗേറ്റ് മുതല്‍ ബാബ് ഇ സയിദ് ഗേറ്റ് വരെ പ്രകടനം നടത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.