കേരളം

kerala

ETV Bharat / bharat

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചയാള്‍ക്കെതിരെ തെലങ്കാനയില്‍ കേസ് - തെറ്റായ വാര്‍ത്തകള്‍

കൊവിഡ്-19 നെക്കുറിച്ച് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്

fake news  false news  rumors  (COVID-19)  Disaster Management Act, 2005,  കൊവിഡ് 19  തെറ്റായ വാര്‍ത്തകള്‍  കൊവിഡ് 19; വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചയാള്‍ക്കെതിരെ തെലങ്കാനയില്‍ കേസ്
കൊവിഡ് 19; വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചയാള്‍ക്കെതിരെ തെലങ്കാനയില്‍ കേസ്

By

Published : Mar 17, 2020, 12:01 PM IST

ഹൈദരാബാദ്: കൊവിഡ് -19 നെക്കുറിച്ച് വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് തെലങ്കാനയില്‍ ഒരാള്‍ അറസ്റ്റില്‍. 2005ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 54 (തെറ്റായ മുന്നറിയിപ്പിനുള്ള ശിക്ഷ) പ്രകാരമാണ് കേസ് ഫയൽ ചെയ്തത്. പ്രാദേശിക വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഒരാള്‍ കൊവിഡ് 19 രോഗത്തെക്കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതായി ഒരു പൊലീസുകാരനാണ് പരാതി നല്‍കിയത്.

വൈറസിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ സിറ്റി പൊലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സ്ഥിരീകരിക്കാത്ത വാർത്തകളോ സന്ദേശങ്ങളിലോ വിശ്വസിക്കരുതെന്ന് പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. തെലങ്കാനയിൽ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട് . ഇതുവരെ നാല് പേര്‍ക്കാണ് വൈറസ് ബാധയുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടിട്ടുള്ളത്. ഇതില്‍ ഒരാളെ ഡിസ്‌ചാര്‍ജ് ചെയ്തു.

ABOUT THE AUTHOR

...view details