കേരളം

kerala

ETV Bharat / bharat

'മസൂദ് അസര്‍ ജി' പരാമര്‍ശം: രാഹുലിനെതിരെ കേസ് - പുല്‍വാമ ഭീകരാക്രമണം

ജെയ്ഷെ തലവനെ മസൂദ് അസര്‍ ജി എന്ന് വിശേഷിപ്പിച്ചതിന് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്.

രാഹുല്‍ ഗാന്ധി

By

Published : Mar 17, 2019, 4:44 AM IST

ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ മസൂദ് ജി എന്ന് വിശേഷിപ്പിച്ച സംഭവത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. ഉത്തര്‍പ്രദേശ് ബദൗൻ ജില്ലയിലെ സിജെഎം കോടതിയാണ് കേസെടുത്തിരിക്കുന്നത്.

ബദൗൻ സ്വദേശിയുംഅഭിഭാഷകനുമായ ദിവാകര്‍ ശര്‍മയും ഇദ്ദേഹത്തിന്‍റെ അഞ്ച് സഹപ്രവർത്തകരും ചേർന്ന് കോടതിയിൽ നൽകിയ പരാതിയിലാണ് നടപടി.മാര്‍ച്ച് 23ന് കേസില്‍ വാദം കേള്‍ക്കും

ജെയ്ഷെ തലവനെ മസൂദ് അസ്ഹർജി എന്ന് വിശേഷിപ്പിച്ചതിലൂടെ രാജ്യത്തെ ജനങ്ങളെ അദ്ദേഹം വേദനിപ്പിച്ചു. 40 ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച മസൂദിനെയാണ് രാഹുല്‍ 'ജി' എന്ന് വിളിച്ചത്.കോണ്‍ഗ്രസ് അധ്യക്ഷൻ മാത്രമല്ല, ഒരു എംപി കൂടിയാണ് രാഹുലെന്നശ്രദ്ധയോടെ വേണം പ്രസംഗിക്കുവാനെന്നും പരാതി നൽകിയദിവാകർ ശർമ്മ പറഞ്ഞു

ABOUT THE AUTHOR

...view details