ലഖ്‌നൗ:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയ പൊലീസുകാരനെതിരെ കേസെടുത്തു. സസ്പെൻഷനിലിരിക്കെയാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ മുഖ്യമന്ത്രിയ്ക്കും പ്രധാനമന്ത്രിക്കുമെതിരെ പോസ്റ്റ് ചെയ്തത്.ഇൻസ്പെക്ടർക്കെതിരെ ബിജെപി ജില്ലാ പ്രസിഡന്‍റ് അജയ് ധാക്രെയും അഖിലേന്ത്യാ ബ്രാഹ്മണ മഹാസഭയും കേസ് ഫയൽ ചെയ്തതായാണ് റിപ്പോർട്ട്. ഹിന്ദു ദേവതകൾക്കും പ്രധാനമന്ത്രി മോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ അദ്ദേഹം ആക്ഷേപകരമായ പരാമർശം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
പ്രധാനമന്ത്രിയ്‌ക്കെതിരെ സോഷ്യൽ മീഡിയ പോസ്റ്റ്; പൊലീസുകാരനെതിരെ കേസ് - പ്രധാനമന്ത്രിയ്‌ക്കെതിരെ സോഷ്യൽ മീഡിയ പോസ്റ്റ്
ഇൻസ്പെക്ടർ ഡ്യൂട്ടിയിലായിരിക്കുമ്പോൾ സിഎഎ വിരുദ്ധ പ്രതിഷേധത്തിൽ പങ്കുചേർന്നിരുന്നു. മാത്രമല്ല, ഇറ്റാവയിലെ ഒരു ക്ഷേത്രത്തിലെ വിഗ്രഹം തകർത്തതായും ഉദ്യോഗസ്ഥനെതിരെ ആരോപണമുണ്ട്.
പ്രധാനമന്ത്രി
ഇൻസ്പെക്ടർ ഡ്യൂട്ടിയിലായിരിക്കുമ്പോൾ സിഎഎ വിരുദ്ധ പ്രതിഷേധത്തിൽ പങ്കുചേർന്നിരുന്നു. മാത്രമല്ല, ഇറ്റാവയിലെ ഒരു ക്ഷേത്രത്തിലെ വിഗ്രഹം തകർത്തതായും ഉദ്യോഗസ്ഥനെതിരെ ആരോപണമുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.