യുപിയില്‍ ബൈക്കപകടം: ദേശീയ പാത അതോറിറ്റിക്ക് എതിരെ കേസ് - എൻഎച്ച്എഐക്കെതിരെ കേസ്
റോഡില്‍ ധാരാളം കുഴികളുണ്ടെന്നും അറ്റകുറ്റപ്പണി നടത്താത്തതിനാലാണ് അപകടമുണ്ടായതെന്നും കാണിച്ച് അപകടത്തിൽ മരിച്ചയാളുടെ ബന്ധു നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്‌തത്.
യുപിയിൽ നടന്ന ബൈക്കപകടത്തിൽ എൻഎച്ച്എഐക്കെതിരെ കേസെടുത്തു
ലക്‌നൗ: വാഹനാപകടത്തെ തുടർന്ന് ദേശീയ പാത അതോറിറ്റിക്ക് എതിരെ കേസ്. ഞായറാഴ്‌ച നടന്ന ബൈക്കപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടതിനെ തുടർന്നാണ് എൻഎച്ച്എഐക്ക് എതിരെ കേസെടുത്തത്. റോഡില്‍ ധാരാളം കുഴികളുണ്ടെന്നും അറ്റകുറ്റപ്പണി നടത്താത്തതിനാലാണ് അപകടമുണ്ടായതെന്നും കാണിച്ച് അപകടത്തിൽ മരിച്ചയാളുടെ ബന്ധു നൽകിയ പരാതിയെ തുടർന്നാണ് നടപടി. റോഡിലെ ഡിവൈഡറിൽ ഇടിച്ചാണ് ബൈക്ക് അപകടത്തില്‍ പെട്ടത്. അപകടത്തിൽ ബൈക്കിലുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു.