ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം - ഉത്തര്‍പ്രദേശില്‍ വാഹനാപകടം
ഇന്ന് പുലര്‍ച്ചെ യമുന എക്‌സ്‌പ്രസ് ഹൈവേയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ ആഗ്രയിലെ എസ്.എന്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ലക്‌നൗ: ഉത്തര്‍പ്രദേശിലെ മഥുരയില്‍ കാര്‍ ട്രക്കും കൂട്ടിയിടിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ ആഗ്രയിലെ എസ്.എന്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചയാണ് ആഗ്രയില്‍ നിന്ന് നോയിഡയിലേക്ക് പോയ കാര്‍ യമുന എക്‌സ്‌പ്രസ് ഹൈവേയില്‍ വച്ച് അപകടത്തില്‍ പെട്ടത്. മൂന്ന് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മരിച്ച സ്ത്രീ പവന്‍ കുമാരിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടത്തില്‍പെട്ട മറ്റുള്ളവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.