മൈസൂരില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു - latest misur
കാറിന്‍റെ പിന്‍സീറ്റില്‍ ഇരുന്ന രണ്ടു വയസ്സായ കുഞ്ഞും റീനയുടെ സഹോദരി ഏഞ്ചെലിന്‍, മരീന എന്നിവരെ പരിക്കുകളോടെ മൈസൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൈസൂര്‍: മൈസൂര്‍ ഹന്‍സാര്‍ താലൂക്കിലെ ചില്‍കുണ്ട റോഡില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. തമിഴ്‌നാട് വെല്ലൂര്‍ സ്വദേശികളായ കെവിന്‍(35), ഭാര്യ റീന (30) എന്നിവരാണ് മരിച്ചത്. കാറിന്‍റെ പിന്‍സീറ്റില്‍ ഇരുന്ന രണ്ടു വയസ്സായ കുഞ്ഞിനെയും റീനയുടെ സഹോദരി ഏഞ്ചെലിന്‍, മരീന എന്നിവരെയും പരിക്കുകളോടെ മൈസൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ടിപ്പര്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.