കൊൽക്കത്ത: ബിജെപി എംപി രൂപ ഗാംഗുലിയുടെ മകൻ അമിത വേഗത്തിൽ ഓടിച്ച കാർ അപകടത്തിൽ പെട്ടു. സംഭവത്തിൽ നിയമം നിയമത്തിന്‍റെ വഴിക്ക് നടക്കട്ടെയെന്ന് എംപി രൂപ ഗാംഗുലി പ്രതികരിച്ചു. വ്യാഴാഴ്‌ച രാത്രി സൗത്ത് കൊൽക്കത്തയിലെ ഗോൾഫ് ഗാർഡനിൽ എംപിയുടെ അപ്പാർട്ട്മെന്‍റിന് സമീപമായിരുന്നു അപകടം.
ബിജെപി എംപിയുടെ മകന്‍റെ കാര്‍ അപകടത്തില്‍പ്പെട്ടു; വിട്ടുവീഴ്‌ചയുണ്ടാകില്ലെന്ന് എംപി - രൂപ ഗാംഗുലിയുടെ മകൻ ഓടിച്ച കാർ അപകടം
വ്യാഴാഴ്‌ച രാത്രി സൗത്ത് കൊൽക്കത്തയിലെ ഗോൾഫ് ഗാർഡനിൽ എംപിയുടെ അപ്പാർട്ട്മെന്‍റിന് സമീപമായിരുന്നു അപകടം.
എംപി രൂപ ഗാംഗുലി
ഇരുപത്തൊന്നുകാരനായ മകൻ ആകാശ് മുഖർജി ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. മദ്യപിച്ചിരുന്നോ എന്ന് വ്യക്തമാകാത്തതിനാൽ ആകാശിന്‍റെ രക്ത സാമ്പിളുകളും കാറും ഫോറൻസിക് പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
മകനെ താൻ സ്നേഹിക്കുന്നു. എന്നാൽ കൃത്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് പൊലീസിനോട് താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ രാഷ്ട്രീയമോ അനുകമ്പയോ ഉണ്ടാകേണ്ട കാര്യമില്ലെന്നും രൂപ ഗാംഗുലി ട്വിറ്ററിലൂടെ പ്രതികരിച്ചു.
Last Updated : Aug 17, 2019, 4:57 AM IST
TAGGED:
എംപി രൂപ ഗാംഗുലി