റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിലുണ്ടായ റോഡപകടത്തിൽ രണ്ട് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് അതിവേഗത്തിൽ കാർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും നശിച്ചു. അഞ്ച് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
ധൻബാദിൽ കാർ ട്രക്കിലിടിച്ച് അഞ്ച് മരണം - കാർ ട്രക്കിലിടിച്ച് അപകടം
റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് അതിവേഗത്തിൽ കാർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും നശിച്ചു. അഞ്ച് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
കാർ
കാർ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്‍റെ നില ഗുരുതരമാണ്. ധൻബാദിൽ നിന്ന് ജംതദയിലേക്ക് പോവുകയായിരുന്നു കാർ. അപകടം നടന്നയുടനെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.