ഛണ്ഡിഗഡ്: പഞ്ചാബിലെ സംഗ്രൂർ-സുനം റോഡിൽ കാർ അപകടത്തിൽപ്പെട്ട് അഞ്ച് പേർ കൊല്ലപ്പെട്ടു. കാറിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത്. ട്രക്കിനെ ഇടിച്ച കാർ തീപിടിച്ചതോടെ യാത്രക്കാർ വെന്തുമരിക്കുകയായിരുന്നു.
കാർ ട്രക്കിലിടിച്ച് ഇന്ധനം ചോർന്നു; വെന്തുമരിച്ചത് അഞ്ച് പേർ - പഞ്ചാബ് കാർ അപകടം
കാർ യാത്രികരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്‌ച അർധരാത്രിയാണ് സംഭവം.

Punjab
മരിച്ചവരിൽ ഒരു ഡോക്‌ടറും ഉൾപ്പെടുന്നു. ദിർബ ടൗണിൽ നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു മടങ്ങവെയാണ് സംഘം അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്‌ച അർധരാത്രിയാണ് സംഭവം. ട്രക്കിന്‍റെ ഡീസൽ ടാങ്കിലേക്കായിരുന്നു കാറിടിച്ചത്. തുടർന്ന് ഇന്ധനം മറിയുകയും കാറിന് തീപിടിക്കുകയുമായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. സംഭവസ്ഥലത്ത് നിന്നും ഓടിയൊളിച്ച ട്രക്ക് ഡ്രൈവറെ ഉടൻ പിടികൂടുമെന്ന് സംഗ്രൂർ എസ്‌എസ്‌പി അറിയിച്ചു.