ജാർഖണ്ഡിൽ കാറപകടം; അഞ്ച് മരണം - Car accident in Jharkhand
നിയന്ത്രണം വിട്ട കാർ പാലത്തിൽ നിന്നും മറിഞ്ഞാണ് അപകടമുണ്ടായത്. കൊല്ലപ്പെട്ടവർ പശ്ചിമ ബാഗാൾ സ്വദേശികളാണ്.
ജാർഖണ്ഡിൽ കാറപകടം; അഞ്ച് മരണം
റാഞ്ചി: നിയന്ത്രണം വിട്ട കാർ പാലത്തിൽ നിന്ന് മറിഞ്ഞ് അഞ്ച് പേർ കൊല്ലപ്പെട്ടു. ധൻബാദിലാണ് അപകടം നടന്നത്. സ്‌ത്രീയും കുട്ടിയും ഉൾപ്പെടെ പശ്ചിമ ബാഗാൾ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ഗോവിന്ദ്‌പൂരിൽ നിന്ന് ബംഗാളിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി പിഎംസിഎച്ച് ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്നും ഉടൻ നടപടികൾ പൂർത്തിയാക്കുമെന്നും പൊലീസ് പറഞ്ഞു.