ഈസ്റ്റ് ഗോദാവരിയിൽ കാറപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു - കാറപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു
വിജയലക്ഷ്‌മി, പ്രസാദ്, മകനായ പ്രനീത് എന്നിവരാണ് മരിച്ചത്
![ഈസ്റ്റ് ഗോദാവരിയിൽ കാറപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു Andhra Pradesh accident car accident in East Godavari accident death ഈസ്റ്റ് ഗോദാവരി അപകടം കാറപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു കാറപകടം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9765562-thumbnail-3x2-ddd.jpg)
ഈസ്റ്റ് ഗോദാവരിയിൽ നടന്ന കാറപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു
അമരാവതി: ഈസ്റ്റ് ഗോദാവരിയിൽ നടന്ന റോഡപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. റോഡിന് സമീപത്തുള്ള കുളത്തിലേക്ക് കാർ മറിഞ്ഞാണ് അപകടമുണ്ടായത്. മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വിജയലക്ഷ്‌മി, പ്രസാദ്, മകന്‍ പ്രനീത് എന്നിവരാണ് മരിച്ചത്. വിവാഹാവശ്യത്തിന് വേണ്ടി യാനത്ത് നിന്നും ഈസ്റ്റ് ഗോദാവരിയിലേക്ക് പോകുന്ന വഴിക്കാണ് അപകടം നടന്നത്. അടുത്ത ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് റോഡുകൾ പൂർണമായും നശിച്ചിരുന്നു. അപകടസാധ്യത കൂടിയ റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടില്ല.