ഛത്തീസ്ഗഢ്: തിങ്കളാഴ്ച മുതൽ പഞ്ചാബിലെ കർഷകർക്ക് എട്ട് മണിക്കൂർ സൗജന്യമായി വൈദ്യുതി വിതരണം ചെയ്യുമെന്ന വാഗ്ദാനവുമായി മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദര്‍ സിങ്. കൊയ്ത്ത് കാലത്ത് കർഷകർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാനാണ് എട്ട് മണിക്കൂർ വൈദ്യുതി വിതരണം മുഖ്യമന്ത്രി ഉറപ്പു വരുത്തുന്നത്.
കർഷകർക്ക് സൗജന്യ വൈദ്യുതിയുമായി പഞ്ചാബ് മുഖ്യമന്ത്രി - അമരിന്ദർ സിങ്
വേനൽ കാലമായതിനാൽ എല്ലാ ഉപഭോക്താക്കൾക്കും 24 മണിക്കൂർ വൈദ്യുതി വിതരണം ഉറപ്പു വരുത്തുമെന്ന് അമരിന്ദർ സിങ്
വേനൽ കാലമായതിനാൽ എല്ലാ ഉപഭോക്താക്കൾക്കും 24 മണിക്കൂർ വൈദ്യുതി വിതരണം ഉറപ്പു വരുത്തുമെന്നും അമരിന്ദർ സിങ് അറിയിച്ചു. ഇതിന്‍റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ പഞ്ചാബ് സംസ്ഥാന വൈദ്യുതി വകുപ്പുമായും വൈദ്യുതി വിതരണ കമ്പനികളുമായും അമരിന്ദർ സിങ് ചർച്ച നടത്തി. തന്‍റെ സർക്കാർ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വേനൽ കാലത്തും കൊയ്ത് കാലത്തും എല്ലാ വീടുകളിലും 24 മണിക്കൂറും വൈദ്യുതി എത്തിക്കാൻ വൈദ്യുതി വിതരണ കമ്പനികൾ ഉറപ്പു വരുത്തണമെന്നും അമരിന്ദർ സിങ് പറഞ്ഞു.