കേരളം

kerala

ETV Bharat / bharat

നിര്‍ഭയ കേസില്‍ വധശിക്ഷ വൈകും; കേസ് പരിഗണിക്കുന്നത് പതിനെട്ടിലേക്ക് മാറ്റി - ഡല്‍ഹി ഹൈക്കോടതി

നിര്‍ഭയയുടെ അമ്മയാണ് ശിക്ഷ വേഗം നടപ്പാക്കാണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്

till 18th December  Nirbhaya case  നിര്‍ഭയ  നിര്‍ഭയ കേസ്  ഡല്‍ഹി ഹൈക്കോടതി  capital punishment of delhi nirbhaya case
നിര്‍ഭയ

By

Published : Dec 13, 2019, 11:32 AM IST

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി മാറ്റി. ഈ മാസം പതിനെട്ടിന് കേസ് വീണ്ടും പരിഗണിക്കും. പുനപരിശോധനാ ഹര്‍ജിക്ക് ശേഷമാകും കേസ് പരിഗണിക്കുക. ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ നാല് പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂര്‍ വധശിക്ഷക്കെതിരെ സുപ്രീംകോടതിയിൽ പുനപരിശോധനാ ഹർജി സമർപ്പിച്ചിരുന്നു. അക്ഷയ് ഠാക്കൂറിന്‍റെ പുനപരിശോധനാ ഹർജി സുപ്രീംകോടതി ഡിസംബർ പതിനേഴിന് പരിഗണിക്കും. ശിക്ഷ വേഗം നടപ്പാക്കാണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയയുടെ അമ്മ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായി പ്രതികളെ ഡല്‍ഹി പാട്യാല കോടതിയില്‍ വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കിയിരുന്നു.

ABOUT THE AUTHOR

...view details