ന്യൂഡൽഹി: കൊവിഡ് രോഗികൾക്കായി അവശ്യ സൗകര്യങ്ങളൊരുക്കാൻ തയ്യാറായി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സ്. ദേശിയ സുരക്ഷക്ക് പുറമെയാണ് ഈ മഹാമാരിയെ തടയാനായി പ്രതിരോധ പ്രവർത്തനങ്ങൾക്ക് സിഎപിഎഫ് രംഗത്തെത്തിയത്. കൊവിഡിനെ പ്രതിരോധിക്കാനായി പൊതു ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് സിഎപിഎഫ് ശ്രമിക്കുന്നതെന്നും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലുള്ള 32 ആശുപത്രികളിലായി വ്യത്യസ്‌ത ഇന്ത്യൻ സേനകളിലെ ഉദ്യോഗസ്ഥർ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്നും സിഎപിഎഫിലെ മെഡിക്കൽ ഉദ്യോഗസ്ഥൻ ഇടിവി ഭാരതിനോട് പറഞ്ഞു.
കൊവിഡ് രോഗികള്‍ക്ക് സൗകര്യമൊരുക്കി സി.എ.പി.എഫ് - കൊവിഡ് പ്രതിരോധം
ഇന്ത്യയിലെ 37 സ്ഥലങ്ങളിലായി 5400 കിടക്കകളോട് കൂടിയ ക്വാറന്‍റൈൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ഇതൊരു യുദ്ധ സമാന സാഹചര്യം തന്നെയാണെന്നും സിഎപിഎഫിലെ മെഡിക്കൽ ഉദ്യോഗസ്ഥൻ പറഞ്ഞു.
കൊവിഡ് കേസുകൾക്കായി 5400 കിടക്കകളോട് കൂടിയ ക്വാറന്‍റൈൻ സംവിധാനം ഇന്ത്യയിലെ 37 സ്ഥലങ്ങളിലായാണ് സിഎപിഎഫ് ഒരുക്കിയിട്ടുണ്ട്. സേനയിലെ ഉദ്യോഗസ്ഥൻന്മാർക്കും കുടുംബങ്ങൾക്കും ക്വറന്‍റൈൻനും, ഐസലേഷനും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. രോഗ ചികിത്സക്കാണ് സേന കൂടുതൽ ഊന്നൽ നൽകുന്നതെന്നും സേനയിലെ ഹെൽത്ത് കെയർ ഉദ്യോഗസ്ഥർക്ക് കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ചേയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതിനെക്കുറിച്ചും ബോധവാന്മാർ ആക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു യുദ്ധ സമാനമായ സാഹചര്യം തന്നെയാണെന്നും ഓരോ കൊവിഡ് രോഗികളെയും വ്യത്യസ്‌ത രീതികളിലാണ് കൈകാര്യം ചെയ്യുന്നതെന്നും മെഡിക്കൽ ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.