ഹൈദരാബാദിൽ 356 കിലോഗ്രാം കഞ്ചാവ് പിടികൂടി - ബോംബെ ഹൈവേ
356 കിലോഗ്രാം കഞ്ചാവാണ് 156 പാക്കറ്റുകളിലായി കടത്താൻ ശ്രമിച്ചത്.
![ഹൈദരാബാദിൽ 356 കിലോഗ്രാം കഞ്ചാവ് പിടികൂടി Cannabis Directorate of Revenue Bombay highway ganja seized in Hyderabad The Hyderabad Zonal Unit കഞ്ചാവ് പിടികൂടി ഹൈദരാബാദ് ബോംബെ ഹൈവേ മഹാരാഷ്ട്ര](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8086429-361-8086429-1595154895210.jpg)
ഹൈദരാബാദിൽ 356 കിലോഗ്രാം കഞ്ചാവ് പിടികൂടി
ഹൈദരാബാദ്: 71 ലക്ഷം രൂപ വിലവരുന്ന 356 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഉദ്യോഗസ്ഥർ ഹൈദരാബാദിന്‍റെ വിവിധ മേഖലകളില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. മഹാരാഷ്‌ട്രയിലേക്ക് പോയ വലിയ ചരക്ക് വാഹനത്തില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ഡ്രൈവറുടെ സീറ്റിന് പിന്നിൽ പ്രത്യേകം രൂപകൽപന ചെയ്‌ത സ്ഥലത്താണ് കഞ്ചാവ് ഒളിപ്പിച്ചതെന്നും 156 കഞ്ചാവ് പാക്കറ്റുകളാണ് ഉണ്ടായിരുന്നതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കേസിൽ അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.