കേരളം

kerala

ETV Bharat / bharat

കാന്‍സറിനെ തോല്‍പ്പിച്ച് മൃഗ സംരക്ഷണത്തിനായി ജീവിതം സമർപ്പിച്ച് രവി ജോഷി - Cancer patient turns into animal saviour

ഉത്തരാഖണ്ഡ് ഡെറാഡൂണ്‍ സ്വദേശിയായ ഈ മുപ്പത്താറുകാരന്‍ രക്ഷിച്ചത് 413 പാമ്പുകള്‍ ഉള്‍പ്പെടെ നിരവധി വന്യജീവികളുടെ ജീവനാണ്.

world cancer day  cancer patient  മൃഗ സംരക്ഷണം  കാന്‍സര്‍ രോഗി  ന്യൂഡല്‍ഹി  Cancer patient turns into animal saviour  ഉത്തരാഖണ്ഡ് ഡെറാഡൂണ്‍
കാന്‍സറിനെ തോല്‍പ്പിച്ച് മൃഗ സംരക്ഷണത്തിനായി ജീവിതം ഒഴിഞ്ഞുവെച്ച് രവി ജോഷി

By

Published : Feb 5, 2020, 12:18 PM IST

ന്യൂഡല്‍ഹി: മനുഷ്യ ജീവന്‍റെയത്രയും തന്നെ പ്രധാന്യം മൃഗങ്ങളുടെ ജീവനുമുണ്ടെന്ന് തന്‍റെ പ്രവര്‍ത്തനത്തിലൂടെ തെളിയിക്കുകയാണ് രവി ജോഷി. കാന്‍സറിനോട് മല്ലിടുമ്പോഴും ഉത്തരാഖണ്ഡ് ഡെറാഡൂണ്‍ സ്വദേശിയായ ഈ മുപ്പത്താറുകാരന്‍ രക്ഷിച്ചത് 413 പാമ്പുകള്‍ ഉള്‍പ്പെടെ നിരവധി വന്യജീവികളുടെ ജീവനാണ്. കാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന കാലത്താണ് സ്‌നേഹത്തിന്‍റെയും പരിചരണത്തിന്‍റെയും വില മനസിലായതെന്നും അതിനാലാണ് വന്യജീവി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും രവി പറഞ്ഞു. ഉത്തരാഖണ്ഡ് വനം വകുപ്പുമായി ചേര്‍ന്നാണ് രവി പ്രവര്‍ത്തിക്കുന്നത്. നമ്മള്‍ക്കെന്നപോലെ അവര്‍ക്കും വേദനയുണ്ട് നമ്മള്‍ക്ക് ചുറ്റുമുള്ള ജീവികളോട് അനുഭാവപൂര്‍വം പെരുമാറണമെന്നും രവി പറയുന്നു.

ABOUT THE AUTHOR

...view details