മുംബൈ:2019ല്‍ 11,306 ക്യാന്‍സര്‍ കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും ഇതില്‍ 5,727പേര്‍ മരിച്ചതായും ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ നിയമസഭയില്‍. പ്രതിപക്ഷ നേതാവ് പ്രവീൺ ദാരേക്കറിന്‍റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ക്യാന്‍സര്‍ രോഗികള്‍ക്ക് ഏതുതരം ചികിത്സാ സൗകര്യമാണ് സര്‍ക്കാര്‍ ലഭ്യമാക്കുന്നതെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയില്‍ ക്യാന്‍സര്‍ ബാധിച്ച് കഴിഞ്ഞ വര്‍ഷം മരിച്ചത് 5,727പേര്‍
11,306 ക്യാന്‍സര്‍ കേസുകളാണ് 2019ല്‍ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ അറിയിച്ചു
മഹാരാഷ്ട്രയില്‍ ക്യാന്‍സര്‍ ബാധിച്ച് കഴിഞ്ഞ വര്‍ഷം മരിച്ചത് 5,727പേര്‍; ആരോഗ്യമന്ത്രി
നിലവില്‍ 36 ജില്ലകളിലായി 11 ജില്ലാ ആശുപത്രികളിലെ സ്റ്റാഫുകൾക്കും ഡോക്ടർമാർക്കുമാണ് കീമോതെറാപ്പി ചികിത്സയിൽ പരിശീലനം നല്‍കിയിട്ടുള്ളത്. ഒരു വർഷത്തിനുള്ളിൽ 36 ജില്ലകളിലെയും സ്റ്റാഫുകൾക്കും ഫിസിഷ്യൻമാർക്കും കീമോതെറാപ്പി ചികിത്സയില്‍ പരിശീലനം നല്‍കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.