ന്യൂഡൽഹി: ടിക് ടോക്ക്, യുസി ബ്രൗസർ എന്നിവയുൾപ്പെടെ 59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകളുടെ നിരോധനം സ്വന്തം ആപ്ലിക്കേഷനുകൾ രൂപീകരിക്കാൻ ഇന്ത്യക്കാർക്ക് ലഭിച്ച അവസരമാണെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ്.
ചൈനീസ് ആപ്പുകളുടെ നിരോധനം ഇന്ത്യക്കാര്‍ക്ക് ലഭിച്ച അവസരമെന്ന് രവിശങ്കർ പ്രസാദ്
ആപ്ലിക്കേഷനുകൾ ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും സുരക്ഷ, പൊതു ക്രമം എന്നിവയ്ക്കും വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം
നിരോധനം
രാജ്യത്ത് ഏർപ്പെടുത്തിയ നിരോധനം മികച്ച അവസരമാണെന്ന് കരുതുന്നു. ഇന്ത്യൻ നിർമിതമായ നല്ല ആപ്ലിക്കേഷനുകൾ നമുക്ക് കൊണ്ടുവരാൻ കഴിയും. വിവിധ കാരണങ്ങളാൽ വിദേശ ആപ്ലിക്കേഷനുകളെ ആശ്രയിക്കുന്നത് നിർത്തണമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 59 ആപ്ലിക്കേഷനുകൾ നിരോധിക്കാൻ തീരുമാനിച്ചതായി വിവരസാങ്കേതിക മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അവ ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും സുരക്ഷ, പൊതു ക്രമം എന്നിവയ്ക്കും വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം.
TAGGED:
രവിശങ്കർ പ്രസാദ്