കേരളം

kerala

ETV Bharat / bharat

വളർത്തു മൃഗങ്ങളിൽ നിന്ന് കൊവിഡ് പകരുമോ? - കൊവിഡ്

യുഎസ് അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെന്‍റും യുഎസ് സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും പറയുന്നതനുസരിച്ച്, ലോകമെമ്പാടും മൃഗങ്ങൾക്ക് മനുഷ്യരിൽ നിന്ന് വൈറസ് ബാധിച്ച കേസുകൾ നിലവിലുണ്ട്.

Can pets transmit coronavirus  coronavirus in animals  coronavirus transmission by pets  US Centers for Disease Control and Prevention  US Department of Agriculture  New York City's Bronx Zoo  വളർത്തു മൃഗങ്ങളിൽ നിന്ന് കൊവിഡ് പകരുമോ?  കൊവിഡ്  വളർത്തു മൃഗങ്ങളിൽ നിന്ന് കൊവിഡ്
കൊവിഡ്

By

Published : Apr 24, 2020, 7:17 PM IST

ഹൈദരാബാദ്:മൃഗങ്ങളിലും കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ വളർത്തുമൃഗങ്ങളിൽ നിന്ന് രോഗബാധയുണ്ടാകുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ. യുഎസ് അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെന്‍റും യുഎസ് സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും പറയുന്നതനുസരിച്ച്, ലോകമെമ്പാടും മൃഗങ്ങൾക്ക് മനുഷ്യരിൽ നിന്ന് വൈറസ് ബാധിച്ച കേസുകൾ നിലവിലുണ്ട്.

അടുത്ത കാലത്തായി, ന്യൂയോർക്ക് നഗരത്തിലെ ബ്രോങ്ക്സ് മൃഗശാലയിൽ നാല് വയസുള്ള ഒരു കടുവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂയോർക്കിൽ രണ്ട് വളർത്തു പൂച്ചകൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കൊറോണ വൈറസ് മൃഗങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് നിർണ്ണയിക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണ്. വളർത്തുമൃഗങ്ങൾക്കായി പതിവ് പരിശോധനയും യു‌എസ്‌ഡി‌എ ശുപാർശ ചെയ്യുന്നില്ല.

ABOUT THE AUTHOR

...view details