ന്യൂഡൽഹി: ചൈനീസ് സൈനികർ ഇന്ത്യയുടെ അതിർത്തി കടന്ന് വന്നിട്ടില്ലെന്ന് കേന്ദ്ര സർക്കാരിന് ഉറപ്പ് നൽകാൻ കഴിയുമോയെന്ന് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി.എന്താണ് സംഭവിക്കുന്നത് എന്ന് വ്യക്തമാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും രാഹുൽ പറഞ്ഞു.ചൈനയുമായുള്ള അതിർത്തി പ്രശ്നത്തിൽ സർക്കാർ പാലിക്കുന്ന നിശബ്ദത പ്രതിസന്ധി ഘട്ടത്തിലെ വൻ ഊഹക്കച്ചവടത്തിനും അനിശ്ചിതത്വത്തിനും ആക്കം കൂട്ടുമെന്ന് രാഹുൽ നേരത്തെ പ്രതികരിച്ചിരുന്നു.
ചൈനയുമായുള്ള അതിർത്തി പ്രശ്നം; കേന്ദ്രത്തിനെതിരെ രാഹുൽഗാന്ധി - Military Standoff with china
ചൈനയുമായുള്ള അതിർത്തി പ്രശ്നത്തിൽ സർക്കാർ പാലിക്കുന്ന നിശബ്ദത പ്രതിസന്ധി ഘട്ടത്തിലെ വൻ ഊഹക്കച്ചവടത്തിനും അനിശ്ചിതത്വത്തിനും ആക്കം കൂട്ടുമെന്ന് രാഹുൽ
Rahul
കിഴക്കൻ ലഡാക്കിലൂടെ അനവധി ചൈനീസ് സൈനികർ ഇന്ത്യയിലേക്ക് കടക്കുന്നുവെന്ന് കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ജൂൺ ആറിന് ഇരുരാജ്യങ്ങളും ഉന്നതതല സൈനീക യോഗം ചേരുമെന്ന് അറിയിച്ചിരുന്നു.