ബംഗാള്‍ : മെയ് 19ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അസാധാരണ നടപടി. ഒമ്പത് മണ്ഡലങ്ങളിലെ പ്രചാരണം ഒരു ദിവസം വെട്ടിക്കുറച്ചു. ബാംഗാളിൽ തുടർച്ചയായി നടക്കുന്ന ആക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍റെ നടപടി . 324ാം വകുപ്പ് പ്രകാരമാണ് മെയ് 17 വരെ നടക്കേണ്ടിയിരുന്ന പ്രചാരണം മെയ് 16 രാത്രി പത്ത് മണിയോടെ അവസാനിപ്പിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്. തെരഞ്ഞെടുപ്പില്‍ ഇടപെട്ടു എന്ന ആരോപണത്തില്‍ ബംഗാൾ ആഭ്യന്തര സെക്രട്ടറി അത്രി ഭട്ടാചാര്യയെ തല്‍ സ്ഥാനത്ത് നിന്ന് നീക്കി. പകരം ചീഫ് സെക്രട്ടറിക്ക് ചുമതല നല്‍കി. പൊലീസ് അസിസ്റ്റന്‍റ് ഡയറക്ടർ ജനറിലിനെയും തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണം വെട്ടിക്കുറച്ച നടപടി അസാധാരണവും ചരിത്രത്തില്‍ ആദ്യമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഭരണഘടനയുടെ പ്രത്യേക പദവി ഉപയോഗിച്ചതില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്.
ബംഗാളില്‍ പ്രചാരണം വെട്ടിക്കുറച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ : അസാധാരണ നടപടി - 324ാം വകുപ്പ്
324ാം വകുപ്പ് പ്രകാരമാണ് മെയ് 17 വരെ നടക്കേണ്ടിയിരുന്ന പ്രചാരണം മെയ് 16 രാത്രി പത്ത് മണിയോടെ അവസാനിപ്പിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്
![ബംഗാളില്‍ പ്രചാരണം വെട്ടിക്കുറച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ : അസാധാരണ നടപടി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3291742-thumbnail-3x2-bengal.jpg)
ബംഗാളില്‍ പ്രചാരണം വെട്ടിക്കുറച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ : അസാധാരണ നടപടി
ബംഗാളിൽ വലിയ അക്രമ സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി അരങ്ങേറിയത്. ആക്രമ സംഭവങ്ങളെ തുടർന്ന് കൊല്‍ക്കൊത്തയില്‍ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ റോഡ് ഷോ പൂർത്തിയാക്കാതെ ഉപേക്ഷിച്ചിരുന്നു.