കേരളം

kerala

By

Published : Dec 14, 2019, 10:19 AM IST

ETV Bharat / bharat

പൗരത്വത്തിനായി അപേക്ഷ നല്‍കി 15 പാക് കുടിയേറ്റക്കാര്‍

രാജസ്ഥാനിലെ ഇന്ത്യാ-പാകിസ്ഥാന്‍ അതിര്‍ത്തി മേഖലയായ ജെയ്‌സാല്‍മെറില്‍ ജില്ലാ ഭരണകൂടം ക്യാമ്പുകള്‍ സ്ഥാപിച്ചു

Camp organised in Jaisalmer to help Pak refugees complete formalities to avail Indian citizenship  Camp organised in Jaisalmer to help Pak refugees  cab latest news  ദേശീയ പൗരത്വ ബില്‍ വാര്‍ത്തകള്‍  പാക് കുടിയേറ്റക്കാര്‍
പൗരത്വത്തിനായി അപേക്ഷ നല്‍കി 15 പാക് കുടിയേറ്റക്കാര്‍

ജെയ്‌സാല്‍മെര്‍ (രാജസ്ഥാന്‍): ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്ന പുതിയ പൗരത്വ ബില്ലിനെ സംബന്ധിച്ച് കുടിയേറ്റക്കാര്‍ക്കിടയില്‍ അവബോധമുണ്ടാക്കാന്‍ ക്യാമ്പ് സംഘടിപ്പിച്ച് ജെയ്‌സാല്‍മെര്‍ ജില്ലാ ഭരണകൂടം. പാകിസ്ഥാനില്‍ നിന്ന് വളരെയധികം കുടിയേറ്റക്കാര്‍ എത്തിയിട്ടുള്ള രാജസ്ഥാനിലെ പാക് അതിര്‍ത്തി മേഖലയിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. പാകിസ്ഥാനില്‍ നിന്നുള്ള 15 കുടിയേറ്റക്കാര്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറന്ന് നിരവധി ആളുകള്‍ക്ക് പുതിയ ഭേദഗതിയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്നും ജില്ലാ സബ്‌ ഡിവിഷന്‍ മജിസ്‌ട്രേറ്റ് ഓം പ്രകാശ് ബിഷ്‌ണോയ് അറിയിച്ചു. പൗരത്വ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം 2014 ഡിസംബര്‍ മുപ്പത്തിയൊന്നിന് മുമ്പ് പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍ എന്നീ അയല്‍രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജൈന, ക്രിസ്ത്യന്‍ മതക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. എന്നാല്‍ മുസ്‌ലിങ്ങളെ പൗരത്വ രജിസ്റ്റര്‍ ബില്ലില്‍ നിന്ന് ഒഴിവാക്കി.

ABOUT THE AUTHOR

...view details