രാജസ്ഥാനിൽ കാൽ മുറിച്ച് നീക്കപ്പെട്ട ഒട്ടകത്തെ മരിച്ച നിലയിൽ കണ്ടെത്തി - മൃഗങ്ങളോടുള്ള ക്രൂരത
ഒട്ടകത്തെ അവശനിലയിൽ കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. കേസിൽ ഇതുവരെ മൂന്ന് പേരാണ് അറസ്റ്റിലായത്.
രാജസ്ഥാനിൽ കാൽ മുറിച്ച് നീക്കപ്പെട്ട ഒട്ടകത്തെ മരിച്ച നിലയിൽ കണ്ടെത്തി
ജയ്‌പൂർ: സംസ്ഥാനത്തെ സർദർഷാർ തഹസിലിൽ കാൽ മുറിച്ച നീക്കപ്പെട്ട ഒട്ടകത്തെ അവശനിലയിൽ കണ്ടെത്തി. തുടർന്ന് ചികിത്സക്കിടയിലാണ് ഒട്ടകം മരിച്ചതെന്ന് അധികൃതർ അറിയിച്ചു. ഒട്ടകത്തെ അവശനിലയിൽ കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. ഒട്ടകത്തിന്‍റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപിക്കുകയാണ്. കേസിൽ ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.