ന്യൂഡല്‍ഹി: രാജ്യത്തുടനീളം ഓണ്‍ലൈന്‍ റീട്ടെയില്‍ വ്യാപാരത്തിനായി bharatemarket.in എന്ന ഇ-കൊമേഴ്‌സ് പോര്‍ട്ടല്‍ ഉടൻ ആരംഭിക്കുമെന്ന് സിഐഐടി. പോര്‍ട്ടല്‍ ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കുമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സിഐഐടി) അറിയിച്ചു. പ്രാദേശിക ചില്ലറ വ്യാപാരികളുടെയും ഗ്രോസറി ഷോപ്പുകളുടെയും ആഭ്യന്തര വ്യാപാരവും വ്യവസായവും പ്രോല്‍സാഹിപ്പിക്കുന്നതിനായി ഡിപിഐഐടിയുമായി സംയുക്തമായി പ്രവര്‍ത്തിക്കുമെന്ന് ഏപ്രില്‍ 24 ന് സിഐഐടി പറഞ്ഞിരുന്നു.
ഓണ്‍ലൈന്‍ റീട്ടെയില്‍ വ്യാപാരത്തിനായി പോര്‍ട്ടല്‍ ആരംഭിക്കുമെന്ന് സിഎഐടി
ലോക്ക് ഡൗണ്‍ കാലയളവില്‍ ഹോട്ട് സ്‌പോട്ടുകളില്‍ അവശ്യവസ്‌തുക്കളുടെ വിതരണം ഉറപ്പാക്കുന്നതിനായി bharatemarket.in എന്ന പോര്‍ട്ടല്‍ സഹായിക്കുമെന്ന് സിഎഐടി.
ലോക്ക് ഡൗണ്‍ കാലയളവില്‍ ഹോട്ട് സ്‌പോട്ടുകളില്‍ അവശ്യവസ്‌തുക്കളുടെ വിതരണം ഉറപ്പാക്കുന്നതിനായി പോര്‍ട്ടല്‍ സഹായിക്കുമെന്ന് സിഎഐടി സെക്രട്ടറി ജനറല്‍ പ്രവീണ്‍ കണ്ഡെല്‍വാള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പറഞ്ഞു. പ്രയാഗ്‌രാജ്, ഗോരഖ്‌പൂര്‍, ലക്‌നൗ, കാൺപൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ പൈലറ്റ് പ്രൊജക്‌ടായി പദ്ധതി ആരംഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരികള്‍, വിതരണക്കാര്‍, ഉപയോക്താക്കള്‍ എന്നിവരില്‍ നിന്നും മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. രണ്ടാഴ്‌ച കൊണ്ട് 90 നഗരങ്ങളിലാണ് പദ്ധതി ആരംഭിക്കുന്നതെന്നും പ്രവീണ്‍ കണ്ഡെല്‍വാള്‍ കൂട്ടിച്ചേര്‍ത്തു.