ന്യൂഡൽഹി: ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്‌കാർട്ടിനെതിരെ രാജ്യദ്രോഹ നടപടികൾ ആരംഭിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ്. നാഗാലാൻഡ് ഇന്ത്യക്ക് പുറത്ത് എന്ന പ്രസ്‌താവനയാണ് വിവാദമായത്. നാഗാലാൻഡ് ഇന്ത്യക്ക് പുറത്തായതിനാൽ സംസ്ഥാനത്ത് സേവനങ്ങൾ നൽകില്ലെന്ന് ഉപഭോക്താവിനോട് ഫ്ലിപ്പ്കാർട്ട് അറിയിച്ചിരുന്നു.
ഫ്ലിപ്‌കാർട്ടിനെതിരെ രാജ്യദ്രോഹ നടപടികൾ ആരംഭിക്കണമെന്ന് സി.എ.ഐ.ടി - കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ്
നാഗാലാൻഡ് ഇന്ത്യക്ക് പുറത്ത് എന്ന പ്രസ്‌താവനയാണ് വിവാദമായത്. നാഗാലാൻഡ് ഇന്ത്യക്ക് പുറത്തായതിനാൽ സംസ്ഥാനത്ത് സേവനങ്ങൾ നൽകില്ലെന്ന് ഉപഭോക്താവിനോട് ഫ്ലിപ്പ്കാർട്ട് അറിയിച്ചിരുന്നു
ആഭ്യന്തരമന്ത്രി അമിത് ഷാ ഈ വിഷയം ഗൗരവമായി പരിഗണിക്കണമെന്ന് സി.എ.ഐ.ടിയുടെ പ്രസ്‌താവനയിൽ പറയുന്നു. നാഗാലാൻഡിനെ ഇന്ത്യക്ക് പുറത്ത് എന്ന് വിളിക്കുന്നതിലൂടെ ഫ്ലിപ്പ്കാർട്ട് നാഗാലാൻഡിലെയും വടക്കുകിഴക്കൻ ജനതയുടേയും വികാരങ്ങളെ അവഹേളിക്കുക മാത്രമല്ല, എല്ലാ ഇന്ത്യക്കാരെയും വേദനിപ്പിക്കുകയും ചെയ്‌തുവെന്ന് സി.എ.ഐ.ടി ദേശീയ ജനറൽ സെക്രട്ടറി പ്രവീൺ ഖണ്ടേൽവാൾ പറഞ്ഞു. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഫ്ലിപ്പ്കാർട്ട് പിന്നീട് അഭിപ്രായം തിരുത്തുകയും ക്ഷമ ചോദിക്കുകയും ചെയ്‌തിരുന്നു.