റായ്‌പൂർ: ഛത്തീസ്‌ഗഡിൽ സായുധ സേന (സിഎഎഫ്) ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് രണ്ട് സഹപ്രവർത്തകർ കൊല്ലപ്പെട്ടു, ഒരാൾക്ക് പരിക്ക്. വെള്ളിയാഴ്‌ച രാത്രി, റായ്പൂരില്‍ നിന്നും 350 കിലോമീറ്റര്‍ അകലെയുള്ള ഛോട്ടെതോംഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സിഎഎഫിന്‍റെ ഒമ്പതാമത്തെ ബറ്റാലിയൻ ക്യാമ്പിലാണ് സംഭവം. സിഎഎഫ് ഉദ്യോഗസ്ഥൻ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തതിനെ തുടർന്ന് രണ്ടു പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. പരിക്കേറ്റയാളെ റായ്‌പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.
സിഎഎഫ് ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് രണ്ട് സഹപ്രവർത്തകർ കൊല്ലപ്പെട്ടു - Chhotedongar police station
സിഎഎഫിന്‍റെ ഒമ്പതാമത്തെ ബറ്റാലിയനിലെ ബി കമ്പനിയിൽ നിന്നുള്ള അസിസ്റ്റന്‍റ് പ്ലാറ്റൂൺ കമാൻഡറാണ് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു
സിഎഎഫ് ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് രണ്ട് സഹപ്രവർത്തകർ കൊല്ലപ്പെട്ടു
അസിസ്റ്റന്‍റ് പ്ലാറ്റൂൺ കമാൻഡർ ഗാൻഷ്യം കുമേതിയാണ് തന്‍റെ എകെ- 47 റൈഫിളിൽ നിന്ന് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തത്. ഇയാളെ അറസ്റ്റ് ചെയ്‌തതായി പൊലീസ് ഇൻസ്‌പെക്‌ടർ സുന്ദരജ് പി. അറിയിച്ചു. സംഭവത്തിൽ പ്ലാറ്റൂൺ കമാൻഡർ ബിന്ദേശ്വർ സഹാനി, ഹെഡ് കോൺസ്റ്റബിൾ രാമേശ്വർ സാഹു എന്നിവർ കൊല്ലപ്പെട്ടു. പ്ലാറ്റൂൺ കമാൻഡർ ലച്ചുറാം പ്രീമിയാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. സിഎഎഫിന്‍റെ ഒമ്പതാമത്തെ ബറ്റാലിയനിലെ ബി കമ്പനിയിൽ നിന്നുള്ള ഉദ്യോഗസ്ഥനാണ് അറസ്റ്റിലായ ഗാൻഷ്യം കുമേതി.