ഖാരിഫ് വിളകളുടെ താങ്ങുവില വർധിപ്പിച്ച് കേന്ദ്ര സർക്കാർ
കാർഷിക ലോണുകളുടെ വായ്‌പാ തിരിച്ചടവിനുള്ള സമയം നീട്ടിയതായും കൃഷി വകുപ്പ് മന്ത്രി അറിയിച്ചു
ഖാരിഫ് വിളകളുടെ മിനിമം തുക വർധിപ്പിച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭ ഖാരിഫ് വിളകളുടെ താങ്ങുവില വർധിപ്പിച്ചു. 2020-21 വിപണിയിലെ ഖാരിഫ് വിളകളുടെ താങ്ങുവിലയാണ് വർധിപ്പിച്ചതെന്ന് കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമർ മന്ത്രിസഭയോഗത്തിന് ശേഷം അറിയിച്ചു. കാർഷിക ലോണുകളുടെ വായ്‌പാ തിരിച്ചടവിനുള്ള സമയവും നീട്ടിയതായി മന്ത്രി അറിയിച്ചു. കൊവിഡിനെ തുടർന്നുള്ള നിലവിലെ സാഹചര്യത്തിലാണ് തീരുമാനം.